സാരിയിൽ തമിൾ ഗാനത്തിന് ചുവടുവച്ച് നടി രേഖ രതീഷ്..!

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള നിരവധി താരങ്ങളാണ് ഉള്ളത്. ഇതിൽ സീരിയൽ സിനിമ മേഖലയിലെ താരങ്ങളും ഉൾപ്പെടുന്നു. പല താരങ്ങളും സോഷ്യൽ മീഡിയയിലൂടെയാണ് കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ളത് . പ്രത്യേകിച്ച് സീരിയൽ താരങ്ങൾ . അതിൽ ഏറെ സജീവമായിട്ടുള്ള മിനിസ്ക്രീൻ താരമാണ് നടി രേഖ രതീഷ് . തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നിരവധി വീഡിയോസ് ആണ് രേഖ പങ്കുവെക്കാറുള്ളത്. അവയ്ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്.

ഇപ്പോഴിതാ രേഖ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയ ഒരു പങ്കുവെച്ചിരിക്കുകയാണ്. നീല കളർ പട്ടി സാരി തിരിച്ച് തമിഴ് ഗാനത്തിന് ചുവടുവെച്ചിരിക്കുകയാണ് രേഖ ഈ വീഡിയോയിൽ . നിരവധി പ്രേക്ഷകരാണ് രേഖയുടെ ഡാൻസ് വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്. ചേച്ചി ഇനിയും ഡാൻസ് വീഡിയോസ് ചെയ്യൂ എന്നാണ് ആരാധകർ നൽകിയിട്ടുള്ള കമൻറ്.

നടി രേഖാ രതീഷ് ശ്രദ്ധ പിടിച്ചു പറ്റിയത് മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് . മിനിസ്ക്രീനിൽ ഏറെ കാലമായി താരം സജീവമാണ്. താരം ജനിച്ചത് തിരുവനന്തപുരത്താണ് എങ്കിലും വളർന്നത് ചെന്നൈയിലാണ് . അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയിരുന്നു താരത്തിന്റെ അച്ഛൻ രതീഷ് . സിനിമാ രംഗവുമായി ബന്ധമുള്ളതുകൊണ്ട് തന്നെ രേഖ രതീഷ് തൻറെ ചെറു പ്രായം മുതൽക്കേ അഭിനയരംഗത്ത് സജീവമായി. നടൻ ക്യാപ്റ്റൻ രാജുവാണ് മലയാള സീരിയൽ രംഗത്തേക്ക് താരത്തെ കൊണ്ടു വന്നത് .

താരത്തിന് മിനിസ്ക്രീനിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ചത് പരസ്പരം എന്ന പരമ്പരയിൽ അവതരിപ്പിച്ച പത്മാവതി എന്ന കഥാപാത്രം , ആയിരത്തിലൊരുവൾ എന്ന പരമ്പരയിൽ അവതരിപ്പിച്ച മഠത്തിലമ്മ എന്ന കഥാപാത്രം , മഞ്ഞിൽ വിരിഞ്ഞ പൂവിലെ മല്ലിക പ്രതാപ് എന്നി വേഷങ്ങളിലൂടെയാണ്. സീരിയലുകളിലൂടെ ശോഭിച്ച രേഖ ഒട്ടേറെ ടെലിവിഷൻ പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. ശുഭരാത്രി, മാമ്പഴക്കാലം , പല്ലാവൂർ ദേവനാരായണൻ തുടങ്ങി സിനിമകളിലും രേഖ അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ ഭാവന , ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സസ്നേഹം തുടങ്ങിയ പരമ്പരകളിലാണ് രേഖ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.