റ റ രക്കമ ഗാനത്തിന് ചുവടുവച്ച് നടി രേഖ രതീഷ്..! വീഡിയോ പങ്കുവച്ച് താരം..

മലയാളം ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന നടിയാണ് രേഖ രതീഷ് . ഏറെ കാലമായി താരം മിനിസ്ക്രീനിൽ സജീവമാണ്. തിരുവനന്തപുരത്താണ് താരം ജനിച്ചത് എങ്കിലും ചെന്നൈയിലാണ് വളർന്നത്. താരത്തിന്റെ അച്ഛൻ രതീഷ് അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയിരുന്നു . ചലച്ചിത്ര മേഖലയുമായി ബന്ധമുള്ളതുകൊണ്ട് തന്നെ ചെറു പ്രായത്തിൽ താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചു. മലയാള സീരിയൽ രംഗത്തേക്ക് താരത്തെ കൊണ്ടു വന്നത് നടൻ ക്യാപ്റ്റൻ രാജുവാണ്. മിനിസ്ക്രീനിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒട്ടേറെ ടെലിവിഷൻ പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. ശുഭരാത്രി, മാമ്പഴക്കാലം , പല്ലാവൂർ ദേവനാരായണൻ തുടങ്ങി ചിത്രങ്ങളിലും രേഖ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലെ സജീവതാരമാണ് രേഖ രതീഷ് . പുത്തൻ റീൽസും ഫോട്ടോസുമായി തന്റെ ആരാധകർക്ക് മുന്നിൽ താരം നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു റീൽസുമായി എത്തിയിരിക്കുകയാണ് താരം.

പുത്തൻ കന്നഡ ചിത്രമായ വിക്രാന്ത് റോണയിലെ ഗാനത്തിന് ചുവടുവച്ചിരിക്കുകയാണ് താരം. രാ രാ രക്കമ്മ എന്ന ഗാനത്തിനാണ് താരം മനോഹര പെർഫോമൻസ് കാഴ്ച വച്ചിരിക്കുന്നത്. ബി അജനീഷ് ലോകനാഥ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സാരിയിൽ സുന്ദരിയായാണ് രേഖ എത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ച് കമന്റുകൾ നൽകിയിരിക്കുന്നത്.