നമുക്ക് രാത്രി നൃത്തം ചെയ്യാം..! തമിഴിലെ മനോഹര ഗാനത്തിന് ചുവടുവച്ച് റെബേക്ക സന്തോഷും ഹരിതയും..

ബാലതാരമായി സിനിമയിലും സീരിയലുകളിലും അഭിനയിച്ച് മലയാളികളുടെ ശ്രദ്ധ നേടിയെടുത്ത താരമാണ് നടി റെബേക്ക സന്തോഷ്. വലുതായപ്പോൾ വമ്പൻ വേഷങ്ങൾ കൈകാര്യം ചെയ്തും മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ റെബേക്ക സന്തോഷിന് സാധിച്ചു. റെബേക്ക ആദ്യമായി അഭിനയിക്കുന്നത് ഏഷ്യാനെറ്റിലെ കുഞ്ഞിക്കൂനൻ എന്ന സീരിയലിലാണ് . ബിഗ് സ്ക്രീനിൽ ബാലതാരമായി തുടക്കം കുറിച്ചത് തിരുവമ്പാടി തമ്പാൻ എന്ന ജയറാം ചിത്രത്തിലൂടെ ആണ്.

റെബേക്കയെ തേടി വമ്പൻ വേഷങ്ങൾ എത്തുന്നത് സൂര്യ ടി.വിയിലെ മിഴി രണ്ടിലും എന്ന പരമ്പരയിലൂടെയാണ്. ഈ പരമ്പരയ്ക്ക് ശേഷം നീർമാതളം എന്ന സീരിയലിലും റെബേക്ക അഭിനയിച്ചു. റെബേക്കയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യ എന്ന കഥാപാത്രമാണ് . ആ പരമ്പര വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. കസ്തൂരിമാനിലെ കാവ്യയായി അഭിനയിച്ചതിന് ധാരാളം പുരസ്കാരങ്ങളും റെബേക്കയ്ക്ക് ലഭിച്ചു.മിനി സ്കീനിൽ തിളങ്ങിയ താരം ബിഗ് സ്ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടേക്ക്-ഓഫ്, ഒരു സിനിമാക്കാരൻ, മിന്നാമിങ്ങ്, സ്നേഹക്കൂട് തുടങ്ങിയ സിനിമകളിലാണ് റെബേക്ക വേഷമിട്ടത്. റെബേക്ക സരിഗമപ എന്ന പ്രോഗ്രാമിൽ അവതാരകയായും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റെബേക്ക ഇപ്പോൾ അഭിനയിക്കുന്നത് സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലിൽ ആണ് . മിനിസ്ക്രീനിൽ ശോഭിച്ച് നിന്ന താരം 2021-ൽ ആണ് വിവാഹിതയാകുന്നത്. സംവിധായകനായ ശ്രീജിത്ത് വിജയനാണ് താരത്തെ വിവാഹം ചെയ്തത്.

കസ്തൂരിമാൻ എന്ന സീരിയലിൽ റെബേക്കയ്ക്ക് ഒപ്പം തിളങ്ങിയ താരമാണ് നടി ഹരിത നായരും . ആ പരമ്പരയിൽ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന തമിഴ് പാട്ടിന് ചുവടു വച്ചിരിക്കുകയാണ് റെബേക്കയും ഹരിതയും ചേർന്ന്. അർദ്ധരാത്രിയിൽ നടുറോഡിൽ നിന്നാണ് ഇരുവരും ഈ കിടിലൻ ഡാൻസ് വീഡിയോ ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട ആരാധകർ രണ്ടു പേരും പൊളിച്ചടുക്കി എന്നാണ് കമന്റ് ചെയ്തത്. ഹരിതയ്ക്ക് ഒപ്പമുള്ള വീഡിയോ റെബേക്ക പോസ്റ്റ് ചെയ്തത് “നമുക്ക് രാത്രി നൃത്തം ചെയ്യാം..” എന്ന ക്യാപ്ഷനോടെയാണ് .