ഇതൊരു വെറൈറ്റി നാടൻ പാട്ടായി പോയി..! വൈറൽ വീഡിയോ സോങ്ങ് കാണാം..

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ടവയാണ് നാടൻപാട്ടുകൾ . ഇത്തരം നാടൻ പാട്ടുകളുടെ ഈണവും താളവും വരികളും ആസ്വദിക്കുന്നവർ നമുക്കിടയിൽ ഒരുപാട് ഉണ്ട്. ഒട്ടേറെ സാധാരണ കലാകാരന്മാരാണ് നാടൻപാട്ടുകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് . മലയാളികളുടെ മനസുകളിലേക്ക് ഒരു വിങ്ങലായി ആദ്യം ഓർമ വരുന്നത് മണ്ണിന്റെ മണമുള്ള നായകൻ എന്ന വിശേഷണത്തിന് അർഹനായ കലാഭവൻ മണിയെയാണ്. ഒരു കാലത്ത് മലയാള സിനിമയുടെ എല്ലാമായ അഭിനേതാവും, ഗായകനും ആയിരുന്നു ഇദ്ദേഹം . മലയാളികൾക്ക് ഒരു തീരാ നഷ്ടമായി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും അദ്ദേഹം സമ്മാനിച്ച നാടൻപാട്ടുകളിലൂടെ ഇന്നും നാം അദ്ദേഹത്തെ ഓർക്കുന്നു.

ഒട്ടേറെ നാടൻപാട്ടുകളാണ് പണ്ട് കാലങ്ങളിൽ സ്റ്റേജ് ഷോകളിൽ മുഴുങ്ങി കേൾക്കാറുള്ളത് . കാണികളെ ഇളക്കിമറിക്കാൻ നടൻ പാട്ടിന്റെ ശക്തി സിനിമാ ഗാനങ്ങൾക്കില്ല എന്നതാണ് സത്യം . കോവിഡ് എന്ന മഹാമാരി വന്നതോടെ സ്റ്റേജ് ഷോകൾ കുറയുകയും മിക്ക ഗാനങ്ങളും ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെയാണ് പരേക്ഷകരിലേക്ക് എത്തുന്നത് . യൂട്യൂബാണ് ഇതിൽ പ്രധാനി . പാട്ടുകൾക്ക് മാത്രമായി തന്നെ ഒട്ടേറെ യൂട്യൂബ് ചാനലുകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ മുളച്ച് പൊന്തിയിരിക്കുന്നത് .


യൂട്യൂബ് ചാനൽ വഴി പങ്കുവെക്കാറുള്ള ഒറ്റുമിക്ക ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയും അത് സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറുകയും ചെയ്യാറുണ്ട് . തനത് ശൈലിയിൽ നിന്നും മാറ്റി രചിക്കുന്ന വ്യത്യസ്തതയാർന്ന ചില നാടൻപാട്ടുകൾ റിലീസ് ചെയുമ്പോൾ വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത് . അത്തരം വ്യത്യസ്തമായ പ്രയോഗത്തിലൂടെ ഒരുക്കിയ ഒരു നാടൻ പാട്ടാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റായി മാറുന്നത്.
രസയ്യായ്യയ്യേ എന്ന ഗാനത്തിന്റെ വീഡിയോ സോങ് ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. എം സി ഓഡിയോസ് നാടൻപാട്ടുകൾ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഈ ഗാനം പ്രേക്ഷകർക്കായി പങ്കു വച്ചിരിക്കുന്നത് . മൂന്നു ലക്ഷത്തിനു മുകളിൽ കാണികളെയാണ് റിലീസ് ചെയ്ത് നിമിഷ നേരത്തിനുള്ളിൽ ഈ വീഡിയോ സ്വന്തമാക്കിയത് . വീഡിയോ സോങ്ങിന്റെ പിന്നിൽ പ്രവർത്തിച്ച സംവിധായകൻ ലിൻസൺ കണ്ണമാലിയാണ് .