ഉറുമിയിലെ ഗാനത്തിന് മനോഹര നൃത്ത ചുവടുകളുമായി സണ്ണി വെയ്ൻൻ്റെ ഭാര്യയും നടിയുമായ രഞ്ജിനി…!

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രഞ്ജിനി കുഞ്ചു. മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടൻ സണ്ണി വെയ്ന്റെ ഭാര്യയാണ് രഞ്ജിനി . 2019 ൽ ആണ് ഇരുവരും വിവാഹിതരായത്. അഭിനയത്തിൽ സണ്ണി വെയ്ൻ ശോഭിച്ചത് പോലെ ഭാര്യ രഞ്ജിനി ശോഭിച്ച മേഖലയാണ് നൃത്തം. ഒരു നടന്റെ ഭാര്യ എന്നതിലുപരി സ്വന്തമായി ഒരു നിലനിൽപ്പ് കണ്ടെത്തണം എന്ന് തീരുമാനിച്ച വ്യക്തിയാണ് രഞ്ജിനി . താരം ഇപ്പോൾ ക്ഷേത്ര എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ നടത്തി പോരുകയാണ്. ആദ്യ കാലങ്ങളിൽ നോഷ്യൽ മീഡിയയിൽ രഞ്ജിനി അത്ര സജീവമല്ലായിരുന്നു. പിന്നീടാണ് താരം നിരവധി ഡാൻസ് വീഡിയോസുമായി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ആരംഭിച്ചത്. ഇപ്പോൾ താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തന്റെ കരിയറിന് ആണെന്ന് താരം പറയുന്നു.

നിരവധി ഡാൻസ് വീഡിയോസുമായി പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ള രഞ്ജിനി ഇപ്പോഴിതാ ആരാധകർക്കായി പുതിയൊരു വീഡിയോ പങ്കു വച്ചിരിക്കുകയാണ്. ഉറുമി എന്ന ചിത്രത്തിലെ ഒരു മനോഹര ഗാനത്തിനാണ് രഞ്ജിനി ചുവടു വച്ചത്. കൈതപ്രം വരികൾ രചിച്ച് ദീപക് ദേവ് ഈണം പകർന്ന ചിമ്മി ചിമ്മി മിന്നിതിളങ്ങണ എന്ന മഞ്ജരി ആലപിച്ച ഗാനത്തിന്റെ റീൽസുമായാണ് താരം എത്തിയത്. കസവിന്റെ പാവടയും ചുവന്ന ബ്ലൗസും ധരിച്ച് അതി സുന്ദരിയായാണ് രഞ്ജിനി വീഡിയോയിൽ എത്തിയിരിക്കുന്നത്. നല്ലൊരു നർത്തകി ആയതിനാൽ തന്നെ അതി ഗംഭീരമായാണ് താരം ഈ ഗാനത്തിന് ചുവടുവയ്ക്കുന്നതും. സ്പോട്ട് റിലീംഗ് എന്ന് കുറിച്ച് കൊണ്ടാണ് രഞ്ജിനി ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫനാഷ് സ്റ്റുഡിയോയുടേതാണ് കോസ്റ്റ്യൂം. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് സനക്ബർഷ ആണ്. വീഡിയോ പകർത്തിയിരിക്കുന്നത് നിതിൻ ഡെയ്സൺ ആണ്.

നർത്തകി എന്ന് വിശേഷിപ്പിച്ചാൽ മാത്രം പോര രഞ്ജിനിയെ താരം ഒരു അഭിനേത്രി കൂടിയാണ്. ഒട്ടേറെ മലയാള താരങ്ങൾ അണിനിരന്ന് 2020 ൽ പുറത്തിറങ്ങിയ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലാണ് രഞ്ജിനി അഭിനയിച്ചത്. ചിത്രത്തിൽ ഒരു അതിഥി വേഷമാണ് താരം കൈകാര്യം ചെയ്തത്. മറ്റൊരു രസകരമായ കാര്യം എന്തെന്നാൽ ചിത്രത്തിലും സണ്ണി വെയ്ന്റെ ഭാര്യയായി തന്നെയാണ് രഞ്ജിനി അഭിനയിച്ചത് എന്നാണ്. ശ്രദ്ധേയ റോളുകളിൽ ഇനിയും രഞ്ജിനി വേഷമിടട്ടെ എന്നാണ് താരത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നത്.

© 2024 M4 MEDIA Plus