റംസാൻ മുഹമ്മദിനൊപ്പം കിടിലൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ..

യുവനടിമാർ നിരവധിയുള്ള മലയാള സിനിമ രംഗത്തെ ഗ്ലാമറസ് ക്യുൻ എന്ന വിശേഷണത്തിന് അർഹയായ താരമാണ് നടി സാനിയ ഇയ്യപ്പൻ. ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ശ്രദ്ധ നേടിയ താരം പിന്നീട് സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും തുടർന്ന് തന്റെ പതിനാറാം വയസ്സിൽ തന്നെ നായികയായി മലയാള സിനിമയിൽ തിങ്ങുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. ഒട്ടേറെ പുതുമുഖങ്ങൾ അണിനിരന്ന ക്യൂൻ എന്ന ചിത്രത്തിൽ ആണ് സാനിയ ആദ്യമായി നായികയാവുന്നത് .

ഡി ഫോർ ഡാൻസ് സീസണിൽ വിജയിയായ റംസാൻ മുഹമ്മദ് താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. റംസാനും ഇപ്പോൾ സിനിമയിൽ സജീവമാണ്. ഈ അടുത്ത് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിൽ റംസാൻ അഭിനയിച്ചിരുന്നു. ദുൽഖർ നായകനായി എത്തിയ സല്യൂട്ട് ആണ് സാനിയ അഭിനയിച്ച് റിലീസ് ചെയ്ത അവസാന ചിത്രം.

മികച്ച ഡാൻസേഴ്സായ ഇരുവരും ഒന്നിച്ചുള്ള ഡാൻസ് വീഡിയോസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത് ഇരുവരുടേയും പുതിയൊരു ഡാൻസ് വീഡിയോ ആണ് . ദുൽഖർ നായകനായി എത്തിയ കുറുപ്പ് എന്ന ചിത്രത്തിലെ പകലിരവുകളിൽ എന്ന ഗാനത്തിനാണ് ഇരുവരും ചുവടു വച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.