വിക്രം സോങ്ങിന് ദാവണിയിൽ കിടിലൻ ഡാൻസുമായി നടി രാധിക രാധാകൃഷ്ണൻ..!

മലയാള സിനിമ രംഗത്തേക്ക് ചുവടുവച്ച പുത്തൻ താര സുന്ദരിയാണ് നടി രാധിക രാധകൃഷ്ണൻ. രാധിക ആദ്യമായി അഭിനയിച്ചത് സണ്ണി വെയിൻ നായകനായി വേഷമിട്ട അപ്പൻ എന്ന ചിത്രത്തിലാണ് . ഒരു ശ്രദ്ധേയ വേഷം തന്നെയാണ് ചിത്രത്തിൽ രാധികയ്ക്ക് ലഭിച്ചത്. ഈ ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് അനന്യ , ഗ്രേസ് ആന്റണി, അലെൻസിയർ ലോപ്പസ് എന്നിവരായിരുന്നു. അണിയറയിൽ രാധികയുടെ പുതിയൊരു ചിത്രം കൂടി ഒരുങ്ങി കൊണ്ടിരിക്കുകയാണ്. താരം ഇപ്പോൾ അഭിനയിക്കുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ പ്രധാന വേഷത്തിൽ എത്തുന്ന ആയിഷ എന്ന ചിത്രത്തിലാണ് .

സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോങ് ടീസറും വൈറലായി മാറിയിരുന്നു. ആയിഷ എന്ന ചിത്രം രാധികയ്ക്ക് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുക്കുന്ന ഒരു ചിത്രമായിരിക്കും എന്ന് കരുതാം . ഈ ചിത്രത്തിലും രാധികയ്ക്ക് കരുതി വച്ചിട്ടുള്ളത് ഒരു ശ്രദ്ധേയ റോൾ തന്നെയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.

അഭിനേത്രിയായ രാധിക അവതാരക , നർത്തകി എന്നീ മേഖലകളിൽ കൂടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. രാധിക ഇതിന് മുൻപ് ക്ലബ്ബ് എഫ് എം കേരളയിലെ റേഡിയോ ജോക്കിയായും ഏഷ്യനെറ്റ് , അമൃത ടി വി എന്നിവയിലെ വീഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്. രാധിക സാമൂഹ്യ മാധ്യമങ്ങളിലെ ഒരു സജീവ താരമാണ് . രാധിക രാധകൃഷ്ണൻ ആരാധകർക്കായി തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. താരം കൂടുതലായും തന്റെ ആരാധകർക്കായി പോസ്റ്റ് ചെയ്യുന്നത് സാരിയിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ്. പലപ്പോഴും സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയും താരം ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. സ്‌റ്റൈലീഷ് ആയും ഗ്ലാമറസ് ആയും എത്തുന്നത് കൊണ്ട് തന്നെ നിരവധി ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ രാധികയ്ക്ക് ഉള്ളത്.

ഇപ്പോഴിതാ തന്റെ ആരാധകർക്ക് മുന്നിൽ പുതിയൊരു റീൽസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് രാധിക. ദാവണി ധരിച്ച് കിടിലൻ പെർഫോമൻസ് കാഴ്ച വയ്ക്കുന്ന താരം അതീവ ഗ്ലാമറസായാണ് വീഡിയോയിൽ എത്തിയിരിക്കുന്നത് . ഇതിന് ഞാൻ എങ്ങനെ ചുവടു വയ്ക്കാതിരിക്കും എന്ന് കുറിച്ചു കൊണ്ടാണ് രാധിക ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ഈ ഗ്ലാമറസ് നൃത്ത വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.

© 2024 M4 MEDIA Plus