ജവാനി തേരി പാട്ടിന് ചുവടുവച്ച് സ്വസികയും, ദേവി ചന്ദനയും കൂടെ രചന നാരായണൻ കുട്ടിയും..!

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരങ്ങൾ വിരളമാണ്. പുത്തൻ ട്രെൻഡുകൾക്കൊപ്പം ചുവടു വയ്ക്കാനും പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാനും താരങ്ങൾ മുൻപന്തിയിലാണ്. സിനിമാ സീരിയൽ താരം ദേവി ചന്ദന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുതിയ റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് . ദേവി ചന്ദന , രചന നാരായൺകുട്ടി , സ്വാസിക വിജയ് എന്നിവർ ചേർന്നാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. ലിഗർ എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിനാണ് മൂവരും ചുവടു വച്ചിരിക്കുന്നത് . സ്വാസികയും ദേവിയും സാരിയിൽ തിളങ്ങിയപ്പോൾ പാവടയും ബ്ലൗസും ധരിച്ചാണ് രചന എത്തിയത് .

നർത്തകിമാരായ മൂന്ന് പേരും ഒന്നിച്ച ഈ വീഡിയോയ്ക്ക് നിരവധി ആരാധകരാണ് കമന്റുകൾ നൽകിയത് . നടി മഞ്ജു പ്പിള്ളയും പാരീസ് ലക്ഷ്മിയും ഈ റീൽസ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. ജവാനി തേരി … ട്രെൻഡിനൊപ്പം രസകരമായ നീക്കങ്ങളും എന്ന് കുറിച്ചു കൊണ്ടാണ് ദേവി ചന്ദന ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് .

ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്നെങ്കിലും നിലവിൽ മിനിസ്ക്രീൻ പരമ്പരകളിൽ തിളങ്ങി നിൽക്കുകയാണ് നടി ദേവി ചന്ദന . എന്നാൽ മിനിസ്ക്രീനിലേയും ബിഗ് സ്ക്രീനിലേയും സജീവ താരമാണ് സ്വാസിക . താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന പുത്തൻ ചിത്രങ്ങളാണ് ചതുരം , കുടുക്ക് 2025 എന്നിവ. രചനയും അഭിനയ രംഗത്ത് സജീവമാണ്. ഇപ്പോൾ അവതാരകയായും മിനിസ്ക്രീൻ ശ്രദ്ധ നേടുന്നുണ്ട് താരം. താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം മോഹൻലാൽ നായകനായി എത്തിയ ആറാട്ട് ആണ്. സ്വാസികയും ഈ ചിത്രത്തിൽ വേഷമിട്ടിരുന്നു.