ണ്ടാക്കി ഓണം/ജിണ്ടാക്കി ഓണം!.. തല്ലുമാല പാട്ടിന് തകർപ്പൻ ഡാൻസുമായി നടി രചന നാരായൺകുട്ടിയും സുഹൃത്തുക്കളും..

നടി രചന നാരായണൻ കുട്ടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ഓണം സ്പെഷ്യൽ റീൽസ് വീഡിയോ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. പാവടയും ബ്ലൗസും അണിഞ്ഞ് കേരളീയ തനിമയിൽ എത്തിയ താരത്തോടൊപ്പം ചുവടുവയ്ക്കാൻ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ചൈതന്യയും ഭാഗ്യലക്ഷ്മിയുമാണ് ഓണം സ്പെഷ്യൽ റീൽസിൽ രചനയ്ക്കൊപ്പം എത്തിയത്. ഈ അടുത്ത് റിലീസ് ചെയ്ത ടൊവിനോയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ജ്ജ് ണ്ടാക്കിക്കോ എന്ന ഗാനത്തിനാണ് ഇവർ പെർഫോം ചെയ്തിരിക്കുന്നത് . ണ്ടാക്കി ഓണം / ജിണ്ടാക്കി ഓണം. ഈ ഓണം വളരെ സ്പെഷ്യൽ ആണ് എന്ന് കുറിച്ചു കൊണ്ടാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഭിജിത്ത് ടി ഡി ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. നമിത സന്തോഷ് ആണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്. നടി സരയൂ , പാരീസ് ലക്ഷ്മി തുടങ്ങി താരങ്ങൾ രചനയുടെ വീഡിയോയ്ക്ക് താഴെ കമന്റ് നൽകിയിട്ടുണ്ട്.
അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകിയും , അവതാരകയുമാണ് രചന. അധ്യാപികയായ താരം 2010 മുതൽക്കാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. നായികയായി വേഷമിടുന്ന ആദ്യ ചിത്രം ലക്കി സ്റ്റാർ ആണ്. പിന്നീട് ആമേൻ , പുണ്യാളൻ അഗർബത്തീസ് , ലൈഫ് ഓഫ് ജോസൂട്ടി , പുതിയ നിയമം, വർണ്യത്തിൽ ആശങ്ക , ആറാട്ട് തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ശ്രദ്ധേയമായ ചില ഹ്രസ്വ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.