റ റ റക്കമ ഗാനത്തിന് ചുവടുവച്ച് നടി കൃഷ്ണ പ്രഭയും സുഹൃത്തും..!

ഹാസ്യ റോളുകൾ ചെയ്ത് മലയാള സിനിമയിലേക്ക് കടന്നു വന്ന് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് നടി കൃഷ്ണപ്രഭ . മോഹൻലാൽ നായകനായ എത്തിയ മാടമ്പി എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണ പ്രഭ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ചെറിയ റോളുകളാണ് താരത്തിന് ലഭിച്ചിരുന്നത് എങ്കിലും തന്റെ വേഷം അതിമനോഹരമായി അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുവാൻ കൃഷ്ണ പ്രഭയ്ക്ക് സാധിച്ചു. ആദ്യ കാലങ്ങളിൽ ചെറിയ ഹാസ്യ വേഷങ്ങൾ മാത്രമാണ് ലഭിച്ചത് , പിന്നീട് സീരിയസ് റോളുകളും കൃഷ്ണ പ്രഭയെ തേടിയെത്തി. ഏതു വേഷവും അതി മനോഹരമായി തന്നെ താരം സ്ക്രീനിൽ അവതരിപ്പിച്ചു.

അഭിനേത്രിയായ താരം നിലവിൽ മിനിസ്ക്രീനിൽ ശോഭിക്കുകയാണ് . നർത്തകി , അവതാരക എന്നീ രംഗങ്ങളിലും തന്റെ കഴിവ് കൃഷ്ണ പ്രഭ പ്രകടിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഒരു നിറ സാന്നിധ്യമാണ് താരം. ഫേസ്ബുക്കിൽ 35 ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ആണ് കൃഷ്ണപ്രഭയ്ക്ക് ഉള്ളത്. നല്ലൊരു നർത്തകിയായ താരം പുത്തൻ ഡാൻസ് റീൽസുമായി നിരന്തം തന്റെ ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. തന്റെ സുഹൃത്ത് സുനിത റാവുവിനൊപ്പം ആണ് മിക്കപ്പോഴും കൃഷ്ണ പ്രഭ ചുവടു വയ്ക്കാറുള്ളത്.

സുഹൃത്തിനൊപ്പമുള്ള പുതിയൊരു റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. വിക്രാന്ത് റോണ എന്ന ചിത്രത്തിലെ രാ രാ രക്കമ്മ എന്ന ഗാനത്തിനാണ് ഇവർ ചുവടുവച്ചിരിക്കുന്നത് . ഈ ഐറ്റം സോങിന് ഗ്ലാമറസ് ലുക്കിലാണ് ഇരുവരും എത്തിയിരുന്നത് . പിങ്ക് പാവടയും പച്ച ഹാഫ് ബ്ലൗസും ധരിച്ച് കിടിലൻ നൃത്ത ചുവടുകളുമായി എത്തിയ ഇവരുടെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

© 2024 M4 MEDIA Plus