തീയറ്ററിൽ നിന്ന് ഒഴിവാക്കിയ പുഷ്പയിലെ രംഗം..! പലിശകാരന് പണി കൊടുത്ത് പുഷ്പരാജ്..

300 കോടി കളക്ഷൻ ഇന്ത്യയിൽ നിന്നും ഓവർസീസ് നിന്നുമായി സ്വന്തമാക്കി കൊണ്ട് കുതിച്ചുയരുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ. പാൻ ഇന്ത്യൻ ചിത്രമായ പുഷ്പ തെലുഗു കൂടാതെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും പ്രദർശനത്തിന് എത്തിയിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വമ്പൻ കളക്ഷൻ ആണ് നേടികൊടുത്തത്.


ബോളിവുഡിലെ അക്ഷയ്കുമാർ ചിത്രം സൂര്യവംശിയുടെ ഇന്ത്യൻ കളക്ഷനെ ഇതിനോടകം തന്നെ മറികടന്ന് മുന്നേറിയിരിക്കുകയാണ് പുഷ്പ. ഈ ചിത്രത്തിലെ ഗാനങ്ങളും ട്രൈലറും എല്ലാം ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിലെ എഡിറ്റ് ചെയ്തു നീക്കിയ ഒരു രംഗമാണ് പുഷ്പ ടീം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. തീയറ്റർ പ്രദർശനത്തിൽ നിന്നും ഒഴിവാക്കിയ അല്ലു അർജുന്റെ ഒരു മാസ്സ് സീൻ , ഇപ്പോൾ ഡീലീറ്റഡ് സീൻ യൂട്യൂബ് വഴി പുറത്തുവിട്ടിരിക്കുകയാണ്.

തിയറ്ററുകളിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കാതെ പോയ ഡിലീറ്റ് ചെയ്ത ഈ രംഗത്തിന്റെ എല്ലാ ഭാഷയിലുള്ള വീഡിയോ ദൃശ്യങ്ങളും പുഷ്പ ടീം പുറത്തുവിട്ടിട്ടുണ്ട് . ഒട്ടേറെ കാഴ്ചക്കാരെ സ്വന്തമാക്കിയ ഈ വീഡിയോ കണ്ട ആരാധകർ അഭിപ്രായപ്പെട്ടത് , ചിത്രത്തിൽ നിന്ന് ഈ രംഗം ഒഴിവാക്കേണ്ടിയിരുന്നില്ല എന്നായിരുന്നു.