ഫാഷൻ റാമ്പിൽ ഗ്ലാമറസായി നടി പ്രയാഗ മാർട്ടിൻ..! വീഡിയോ കാണാം…

കോഴിക്കോട് വച്ച് നടത്തിയ ഫാഷൻ ഷോയിൽ ഗ്ലാമറസ്സ് ലുക്കിൽ എത്തി പ്രേക്ഷക ശ്രദ്ധ നേടി നടി പ്രയാഗ മാർട്ടിൻ . ഒരു സ്വകാര്യ ഫാഷൻ ഷോയിലാണ് താരം തന്റെ ഗ്ലാമറസ് ലുക്കുമായി പ്രത്യക്ഷപ്പെട്ടത്. ഈ ഫാഷൻ ഷോയിൽ റാംപ് വാക്ക് ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഈ റാംപ് വാക്കിൽ നോർത്ത് ഇന്ത്യൻ ലുക്കിൽ അതി സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.

2009 ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കി റിലോഡഡ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അവതരിപ്പിച്ചു കൊണ്ടാണ് പ്രയാഗ മലയാള സിനിമയിലേക്ക് കടന്നു വരുന്നത് . എന്നാൽ ഉണ്ണിമുകുന്ദൻ നായകനായി എത്തിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ എന്ന താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. താരം അവസാനം അഭിനയിച്ച മലയാള ചിത്രം 2020 ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ്. മലയാളത്തിന് പുറമേ തമിഴിലും താരം തിളങ്ങിയിട്ടുണ്ട്.

നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്ര് എന്ന തമിഴ് ചിത്രത്തിൽ നടിപ്പിൻ നായകൻ സൂര്യയ്ക്കൊപ്പം താരം നായികയായി വേഷമിട്ടു. അഭിനയ മികവ് കൊണ്ട് ഒട്ടേറെ അവസരങ്ങളാണ് പ്രയാഗയ്ക്ക് ലഭിക്കുന്നത് . മലയാളത്തിൽ താരത്തിന്റേതായി പുറത്തുവരാനുള്ള പുതിയ പ്രൊജക്ടുകളാണ് ജമാലിന്റെ പുഞ്ചിരി , ബുള്ളറ്റ് ഡയറീസ് എന്നിവ.

© 2024 M4 MEDIA Plus