ലക്ഷ്മി നന്ദനൊപ്പം ബീസ്റ്റിലെ കിടിലൻ പാട്ടിന് ചുവടുവച്ച് സീരിയൽ നടി പ്രതീക്ഷ പ്രദീപ്..!

ഒട്ടേറെ സൂപ്പർഹിറ്റ് പരമ്പരകളുടെ ഭാഗമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അഭിനേത്രിയാണ് പ്രതീക്ഷ ജി പ്രദീപ്. അഭിനയത്തിന്റെ ആദ്യ കാലങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം പരമ്പരകളിൽ പ്രത്യക്ഷപ്പെട്ട താരം തന്റെ അഭിനയ മികവ് കൊണ്ട് മികച്ച കഥാപാത്രങ്ങൾ നേടിയെടുത്ത് മിനിസ്ക്രീനിലെ ശ്രദ്ധേയ താരമായി മാറി. പ്രതീക്ഷ സീരിയലുകളിൽ നെഗറ്റീവ് റോളുകളിലാണ് കൂടുതലായും ശ്രദ്ധിക്കപ്പെട്ടത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കസ്തൂരിമാൻ എന്ന പരമ്പരയിലെ ശിവാനി എന്ന കഥാപാത്രമാണ് താരത്തിന് കൂടുതൽ ആരാധകരെ സമ്മാനിച്ചത്.
ആ വില്ലത്തി കഥാപാത്രമായി 3-4 വർഷത്തോളം തകർത്താടിയ പ്രതീക്ഷയ്ക്ക് കൂടുതൽ മികച്ച അവസരങ്ങൾ പിന്നീട് ലഭിക്കാൻ തുടങ്ങി.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിൽ നിന്ന് ദർശന എന്ന താരം പിന്മാറിയപ്പോൾ അതിന് പകരക്കാരിയായി കണ്ടെത്തിയത് പ്രതീക്ഷയെ ആയിരുന്നു. ദർശന സൂപ്പറായി അവതരിപ്പിച്ചു പോന്ന ആ റോൾ പ്രതീക്ഷയുടെ കൈകളിൽ ഭദ്രമായിരുന്നു.
സരയു എന്ന ന്നെറ്റീവ് കഥാപാത്രമായി പ്രതീക്ഷ കൂടുതൽ തിളങ്ങുകയും സീരിയൽ പ്രേക്ഷകർക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തു. ഏഷ്യാനെറ്റിലെ മൗനരാഗം കൂടാതെ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും എന്ന പരമ്പരയിലും ഒരു ശ്രദ്ധേയ റോൾ പ്രതീക്ഷ അവതരിപ്പിക്കുന്നുണ്ട്.

രേഖ എന്ന കഥാപാത്രത്തെയാണ് ഈ സീരിയലിൽ താരം അവതരിപ്പിക്കുന്നത്. പ്രതീക്ഷയ്ക്ക് ഒപ്പം ആ പരമ്പരയിൽ അഭിനയിക്കുന്ന മറ്റൊരു താരമാണ് ലക്ഷ്മി നന്ദൻ. ഇതിൽ സാന്ദ്ര എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്.സഹപ്രവർത്തകരായ ഇരുവരും ചേർന്ന് ഒരുക്കിയ ഒരു വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ബീസ്റ്റ് എന്ന ചിത്രത്തിലെ ട്രെൻഡിംഗ് സോങ്ങായ അറബിക് കുത്ത് ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ് ഈ താരങ്ങൾ . ഈ ഗാനത്തിന്റെ റീൽസ് വീഡിയോ ആണ് പ്രതീക്ഷ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. വീഡിയോ കണ്ട പ്രതീക്ഷയുടെയും ലക്ഷ്മിയുടെയും ആരാധകർ പറയുന്നത് മ്യാരക പെർഫോമൻസ് ആയിട്ടുണ്ടെന്നാണ് .