ഗംഭീര മഴയത്ത് അതി സാഹസികമായി സ്ലാക്ക് ലൈനിങ് ചെയ്ത് പ്രണവ് മോഹൻലാൽ..! വീഡിയോ പങ്കുവച്ച് താരം..

ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് തൻറെ അഭിനയ മികവുകൊണ്ട് മലയാള സിനിമയിൽ യുവതാരമായി ശോഭിക്കുന്ന നടനാണ് പ്രണവ് മോഹൻലാൽ . 2002ൽ പുറത്തിറങ്ങിയ ഒന്നാമൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് പുനർജനി എന്ന ചിത്രത്തിലും ബാലതാരമായി തന്നെ വേഷമിട്ടു. ഇതിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് പ്രണവ് കരസ്ഥമാക്കി. പിന്നീട് താരത്തെ സിനിമകളിൽ പ്രേക്ഷകർ കണ്ടിരുന്നില്ല. 2015 ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം എന്ന ചിത്രത്തിൻറെ സഹസംവിധായകനായി കൊണ്ട് അഭിനയ ലോകത്തേക്ക് വീണ്ടും കടന്നു വന്നു. ലൈഫ് ഓഫ് ജോസൂട്ടി എന്ന മലയാള ചിത്രത്തിന്റെയും സഹസംവിധായകനായി പ്രണവ് പ്രവർത്തിച്ചു. 2018ൽ പുറത്തിറങ്ങിയ ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഇരുപത്തിയൊന്നാം നൂറ്റാണ്ട് , മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ഇതിൽ വിനീത് ശ്രീനിവാസന്റെ സംവിധാന മികവിൽ ഒരുങ്ങി 2022 ൽ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രം താരത്തെ പ്രേക്ഷക പ്രിയങ്കരനായി മാറ്റി. ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് മഴയത്ത് സ്ലാക്ക് ലൈനിങ് ചെയ്യുന്ന പ്രണവിന്റെ പുത്തൻ വീഡിയോ ആണ് . തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രണവ് തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഇതിനു മുൻപും ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ പ്രണവ് പങ്കുവെച്ചിട്ടുണ്ട്. ഈയടുത്തായി താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെയേറെ സജീവമാണ്. യാത്രാ വിശേഷങ്ങളും മറ്റ് അഭ്യാസപ്രകടനങ്ങളും താരം ആരാധകർക്കായി സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്. കൂടുതൽ രസകരമായ കമന്റുകളാണ് പ്രണവിന്റെ ഈ അഭ്യാസപ്രകടനത്തിന് താഴെ വന്നിട്ടുള്ളത്. ഹൃദയം എന്ന ചിത്രത്തിനു ശേഷം ഒട്ടേറെ ആരാധകരെയാണ് പ്രണവ് സ്വന്തമാക്കിയത്. ഇനിയും താരത്തിന്റെ ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ടുള്ള നിരവധി ചിത്രങ്ങൾ പുറത്തിറങ്ങും എന്ന പ്രതീക്ഷയിലാണ് പ്രണവ് ആരാധകർ ഓരോരുത്തരും .