പിന്നെയും സാഹസിക പ്രകടനമായി പ്രണവ് മോഹൻലാൽ..! ഷൂട്ടിംഗ് വീഡിയോ കാണാം..

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് പ്രണവ് മോഹൻലാൽ . പ്രേക്ഷകർ ഇപ്പോൾ താരത്തിന്റെ അടുത്ത ചിത്രം ഏതെന്നറിയാനുള്ള ആകാംക്ഷയിലാണ് . ഇനി ശ്രീനിവാസന്റെ സംവിധാന മികവിൽ പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഹൃദയം എന്ന റൊമാൻറിക് ചിത്രം മലയാളത്തിലെ ഈ വർഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഹിറ്റാണ് . ഈ ചിത്രത്തിലൂടെ പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ പ്രണവ് മോഹൻലാലിൻറെ അടുത്ത ചിത്രം ഇനി എപ്പോഴാണ് എന്നറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ . എന്നാൽ അദ്ദേഹം ആകട്ടെ ഹൃദയം എന്ന ചിത്രത്തിനു ശേഷം കൂടുതലും യാത്രകളിലായിരുന്നു . ഈ വർഷം മുഴുവൻ സാഹസികതയും യാത്രകളും വായനയും എല്ലാമായി ചെലവഴിച്ച പ്രണവ് , കൂടുതൽ ചിത്രങ്ങളിൽ അടുത്ത വർഷം അഭിനയിക്കുമെന്നാണ് സൂചന.

യാത്രകൾക്ക് വേണ്ടി മാത്രം ഈ വർഷം മാറ്റി വെച്ചതിനു ശേഷം, സിനിമയിൽ അടുത്ത വർഷം മുതൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രണവ് മോഹൻലാലിന്റെ പ്ലാൻ എന്ന് പ്രണവിന്റെ കുടുംബ സുഹൃത്തും നിർമ്മാതാവുമായ വിശാഖ് സുബ്രമണ്യം പറഞ്ഞിരുന്നു. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് പ്രണവ് നായകനായ അടുത്ത ചിത്രം നിർമ്മിക്കുന്നത് എന്ന സ്ഥിരീകരിക്കാത്ത ചില വാർത്തകളും പുറത്തു വരുന്നുണ്ട്. സൂപ്പർ ഹിറ്റായി മാറിയ പ്രണവ് ചിത്രം ഹൃദയം നിർമ്മിച്ചതും മെരിലാൻഡ് സിനിമാസാണ്.

പ്രശസ്ത മലയാളം ട്രേഡ് അനലിസ്റ്റ് എ ബി ജോർജ് ട്വീറ്റ് ചെയ്തിരിക്കുന്നത് 2023 തുടക്കത്തിൽ തന്നെ പ്രണവിന്റെ പുതിയ ചിത്രം ആരംഭിക്കുമെന്നാണ് . അടുത്തവർഷം ആരംഭത്തിൽ തന്നെ ചിത്രീകരണത്തിന് ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനും നടനുമായ ബേസിൽ ജോസഫ് ആണെന്ന് കരുതപ്പെടുന്നു . സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഇപ്പോൾ പ്രണവ് പങ്ക് വെച്ച ഒരു വീഡിയോ ആണ് . പ്രണവ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത് തന്റെ ആദ്യത്തെ റീൽ എന്ന് കുറിച്ച് കൊണ്ടാണ് . ഈ വീഡിയോയിൽ പ്രണവിന്റെ സാഹസികമായ ഒട്ടേറേ കാര്യങ്ങൾ കാണാൻ സാധിക്കും. ആദി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ഗംഭീരമായ ആക്ഷൻ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഈ യുവ താരം പിന്നീട് ഹൃദയം എന്ന ചിത്രത്തിലൂടെ എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു. ഇപ്പോഴിതാ താരത്തെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് മലയാളി സിനിമ പ്രേമികൾ.