ബീസ്റ്റിലെ പാട്ടിന് ബോട്ടിൽ നിന്ന് ഡാൻസ് ചെയ്ത് നടി പൂജ ഹെഡ്ജെ..

ദളപതി വിജയ് പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം ബീസ്റ്റിലെ ആദ്യ ഗാനം ഇന്നലെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ ഇതുവരേയും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം പാൻ വേൾഡ് സോങ് എന്ന് രസകരമായി പറഞ്ഞു കൊണ്ടാണ് പുറത്തിറക്കിയത്. അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്താണ് ഗാനത്തെ വ്യത്യസ്തവും രസകരവും ആക്കുന്നത്. സംഗീതം നൽകിയ അനിരുദ്ധ് രവിചന്ദറും ജോണിത ഗാന്ധിയും ചേർന്നാണ് ഈ അറബിക്ക് കുത്ത് ഗാനം ആലപിച്ചിരിക്കുന്നത്.

വിജയുടെയും പൂജയുടെയും കിടിലൻ നൃത്ത ചുവടുകളും ഒപ്പ് മേക്കിങ് വീഡിയോ രംഗങ്ങളും ഉൾപ്പെടുത്തിയ ഒരു ലിറിക് വീഡിയോ ആയാണ് ഈ ഗാനം പുറത്തു വിട്ടിട്ടുള്ളത്. ഇപ്പോഴിതാ, ഈ ചിത്രത്തിലെ നായിക പൂജ ഹെഗ്‌ഡെ, തന്റെ ബോട്ടിൽ ഈ അറബിക്ക് കുത്ത് ഗാനത്തിന് ഡാൻസ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ലെറിക്കൽ ഗാനത്തിന് പിന്നാലെ ഇറങ്ങിയ താര സുന്ദരിയുടെ ഡാൻസ് വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് തമിഴിലെ സൂപ്പർ താരമായ ശിവകാർത്തികേയൻ ആണ് . പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം .

സൺ പിക്ചേഴ്സ് ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം വരുന്ന ഏപ്രിൽ മാസം പതിനാലിന് ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത് . വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരെ കൂടാതെ യോഗി ബാബു, വിടിവി ഗണേഷ്, പുകഴ്, മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ്ണ ദാസ് എന്നിവരും അഭിനയിക്കുന്നു. റിലീസ് ചെയ്തു ഒരു ദിവസം പിന്നിടുന്നതിന് മുൻപേ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയ സൗത്ത് ഇന്ത്യൻ ലിറിക് വീഡിയോ ആണ് ഇപ്പോൾ അറബിക് കുത്ത് ലിറിക്കൽ വീഡിയോ.