കോളേജിൽ പൊളിച്ചടുക്കി പത്തൊമ്പതാം നൂറ്റാണ്ട് നായിക..! പ്രേമം ഗാനത്തിന് മുണ്ടുടുത്ത് തകർപ്പൻ ഡാൻസുമായി താരം…

ഓണം റിലീസ് ആയി തിയറ്ററുകളിൽ എത്തി ഇപ്പോഴും ഗംഭീര വിജയം കാഴ്ചവച്ചു മുന്നേറുകയാണ് വിനയന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കിയ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രം. രണ്ടാം ആഴ്ചയും തിയറ്റുകളിൽ ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ് ഈ ചിത്രം. ആദ്യ ആഴ്ചയിൽ തന്നെ ഈ ചിത്രം കരസ്ഥമാക്കിയത് 23.6 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ്. സൂപ്പർ സ്റ്റാറുകൾ വേഷമിടാതെ തന്നെ ഒരു ചിത്രത്തിന് ലഭിക്കുന്ന റെക്കോർഡ് കളക്ഷനാണിത്. സിജു വിൽസൺ ആണ് ഈ ചിത്രത്തിൽ നായകനായി എത്തിയത് . സിജുവിന്റെ കരിയറിലെ ഒരു നാഴിക കല്ലായി മാറിയിരിക്കുകയാണ് ഈ ചിത്രം . സിജുവിനെ കൂടാതെ കയദു ലോഹർ , അനൂപ് മേനോൻ , ചെമ്പൻ വിനോദ്, ദീപ്തി സതി, പൂനം ബജ്വ, ഇന്ദ്രൻസ് , സുദേവ് നായർ , വിഷ്ണു വിനയൻ , സെന്തിൽ കൃഷ്ണ, അലെൻസിയർ , ജാഫർ ഇടുക്കി തുടങ്ങി താരങ്ങളും ചിത്രത്തിൽ വേഷമിട്ടു. ശ്രീ ഗോകുലം മൂവീസ് ആണ് ഈ ചിത്രം നിർമ്മിച്ചത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്നത് ഈ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി കോളേജിൽ എത്തിയ ചിത്രത്തിലെ താരങ്ങളുടെ ഗംഭീര പ്രകടനമാണ്. ചിത്രത്തിലെ നായിക കയദു ലോഹർ, നടൻ സിജു വിത്സൺ, മണികണ്ഠൻ എന്നിവരാണ് തൃശ്ശൂർ ലോ കോളേജിൽ എത്തിയത്. കയദു ഒരു വൈറ്റ് ക്രോപ് ട്രോപ്പും മുണ്ടും ധരിച്ച് ഗ്ലാമറസ് ആയാണ് എത്തിയത് . വിദ്യാർത്ഥികൾക്കൊപ്പം മുണ്ടും മടക്കി കുത്തി ചുവടുവയ്ക്കുന്ന കയദുവിനെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് . സിജു വിത്സണും മണികണ്ഠനും വിദ്യാർത്ഥികൾക്കൊപ്പം കൂടുന്നുണ്ട്. ഗോകുലം മൂവീസിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്.

കയദുവിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ഈ ചിത്രത്തിന് വേണ്ടി താരം കളരി അഭ്യസിച്ചിരുന്നു. മാറു മറയ്ക്കൽ സമര നായിക നങ്ങേലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കയദു അവതരിപ്പിച്ചത്. കന്നഡ, തമിഴ് സിനിമകളിലാണ് കയദു ഇതിന് മുൻപ് അഭിനയിച്ചിട്ടുള്ളത്. മലയാളത്തിൽ ഒരു മികച്ച തുടക്കം തന്നെയാണ് കയദുവിന് ലഭിച്ചത്. മോഡലിംഗിലൂടെയാണ് കയദു ശ്രദ്ധ നേടുന്നത് , തുടർന്ന് അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു താരം.