ആരാധകരെ ആവേശത്തിലാക്കി ദീപികയും ഷാരൂഖ് ഖാനും..! പത്താൻ തകർപ്പൻ വീഡിയോ സോങ്ങ് കാണാം..

കിംഗ്‌ ഖാൻ ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് പത്താൻ . ഈ ചിത്രത്തിലെ ബേഷരം രംഗ് എന്ന വീഡിയോ ഗാനത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. വൈ ആർ എഫ് യൂടൂബ് ചാനലിലൂടെ ഒരു മണിക്കൂർ മുൻപ് ഈ ഗാനം റിലീസ് ചെയ്തു. പുറത്തിറങ്ങി മണിക്കൂറുകൾ തികയും മുൻപേ 13 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ ഗാനം സ്വന്തമാക്കിയത്. നടൻ ഷാരൂഖ് ഖാനും നടി ദീപിക പദുക്കോണും ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ദീപികയുടെ തീവ്ര ഗ്ലാമർ പ്രദർശനം തന്നെയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ് ആയി മാറുന്നത്. ഷാരൂഖ് ഖാന്റെ മാസ്സ് സ്റ്റൈലിഷ് ലുക്കും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഈ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഗാനത്തിൽ അത്യുഗ്രൻ നൃത്ത ചുവടുകളും ഇരുതാരങ്ങളും കാഴ്ചവയ്ക്കുന്നുണ്ട്. കുമാർ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ശില്പാ റാവു, വിശാൽ , കരലിസ മോണ്ടേറിയോ , ശേഖർ എന്നിവർ ചേർന്നാണ്. വിശാൽ , ശേഖർ എന്നിവർ ചേർന്നാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് . ഇതിലെ സ്പാനിഷ് വരികൾ തയ്യാറാക്കിയത് വിശാൽ ഡാഡ്ലെനി ആണ് . വൈഭവി മർച്ചന്റാണ് കൊറിയോഗ്രാഫർ .

ഷാരൂഖ് ഖാൻ , ദീപിക പദുക്കോൺ എന്നിവരെ കൂടാതെ നടൻ ജോൺ എബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. നടൻ സൽമാൻ ഖാനും ഈ ചിത്രത്തിൻറെ ഭാഗമാണ്. അദ്ദേഹം തൻറെ സൂപ്പർഹിറ്റ് സ്പൈ വേഷമായ ടൈഗർ ആയാണ് പത്താനിലെത്തുന്നത്. സിദ്ധാർഥ് ആനന്ദ് ആണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന അമ്പതാമത്തെ ചിത്രമാണ് പത്താൻ . ആദിത്യ ചോപ്രയാണ് ഈ ചിത്രത്തിൻറെ നിർമാതാവ്. സച്ചിത്ത് പൗലോസ് ആണ് ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചത് ആരിഫ് ഷെയ്ഖ് ആണ് . സംവിധായകൻ സിദ്ധാർഥ് ആനന്ദ് തന്നെയാണ് ഈ ചിത്രത്തിൻറെ കഥ തയ്യാറാക്കിയത്. ശ്രീധർ രാഘവൻ ആണ് ചിത്രത്തിൻറെ തിരക്കഥാകൃത്ത്, സംഭാഷണങ്ങൾ തയ്യാറാക്കിയത് അബ്ബാസ് ടയർവാല ആണ്. കിംഗ് ഖാന്റെ മനോഹര പ്രകടനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.