Categories: Videos

വിവാദമായ പത്താനിലെ വീഡിയോ ഗാനം.. മേക്കിങ് വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ..

സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഗാനമായിരുന്നു ദീപിക പദുക്കോണിന്റെ ഗ്ലാമർ പ്രദർശനം കൊണ്ട് സമ്പന്നമായ പത്താനിലെ ബേഷരം രംഗ് എന്ന ഗാനം . അതോടൊപ്പം തന്നെ ഈ ഗാനം വലിയ വിവാദവും സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഇതിന്റെ അണിയറ പ്രവർത്തകർ ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് . ഇതിലെ നായികയുടെ വസ്ത്രത്തിന്റെ നിറമാണ് ഈ ഗാനത്തെ വിവാദത്തിൽ ചാടിച്ചത് . ഷാരൂഖ് ഖാനും നായികയായ ദീപികയും സ്റ്റൈലിഷായി ആടി പാടുന്ന ഈ ഗാനം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം കാവി ആയതും ആ സമയം അതിലെ ഗാനത്തിന്റെ വരികളുടെ അർഥം ലജ്ജയില്ലാത്ത നിറം എന്നായതുമാണ് ഈ ഗാനം വിവാദമാകാൻ കാരണമായത്. കാവി നിറത്തെ ലജ്ജയില്ലാതെ നിറം എന്ന് വിശേഷിപ്പിച്ചവരുടെ ചിത്രം ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ടാണ് വിവാദം പിന്നീട് കൊഴുത്തത്. സിനിമ റിലീസ് ചെയ്തത് ഈ ഗാനത്തിൽ ആ വരികൾ വരുന്ന ഭാഗത്തുള്ള കാവി വസ്ത്രത്തിന്റെ നിറം പിന്നീട് വി എഫ് എക്സ് ഉപയോഗിച്ച് മാറ്റിയാണ്.

കുമാർ ആണ് ബേഷരം രംഗ് എന്ന ഈ ഗാനം രചിച്ചത് . വിശാൽ- ശേഖർ ടീമാണ് ഈ ഗാനത്തിന് ഈണം പകർന്നത് . ഈ ഗാനം ആലപിച്ചത് ശില്പ റാവു, ക്യാറലിസ മൊണ്ടെയ്‌റോ, വിശാൽ, ശേഖർ എന്നിവർ ചേർന്നാണ് . സൂപ്പർ മെഗാഹിറ്റായ ഹൃത്വിക് റോഷൻ- ടൈഗർ ഷെറോഫ് സിനിമ വാറിന് ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പത്താൻ . യാഷ് രാജ് ഫിലിംസ് ആണ് പത്താൻ നിർമ്മിച്ചത് . ആഗോള ബോക്സ് ഓഫീസിൽ നിന്നും ആയിരം കോടി നേടുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാവാനുള്ള കുതിപ്പിലാണ് ഇപ്പോൾ പത്താൻ. സൂപ്പർ താരം ജോൺ അബ്രഹാം ആണ് പത്താനിൽ വില്ലൻ വേഷം ചെയ്തിരിക്കുന്നത്. തന്റെ സൂപ്പർഹിറ്റ് സ്പൈ കഥാപാത്രമായ ടൈഗർ ആയി അതിഥി വേഷത്തിൽ മെഗാസ്റ്റാർ സൽമാൻ ഖാനും അഭിനയിച്ചിട്ടുണ്ട്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago