ആമസോൺ പ്രൈം ഇവെൻ്റിൽ ഗ്ലാമറസായി നടി പാർവതി..! വീഡിയോ കാണാം..

മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് നടി പാർവ്വതി തിരുവോത്ത് . 2006 ൽ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കുന്നു വരുന്നത്. നോട്ട് ബുക്ക് എന്ന ചിത്രത്തിലെ പ്രകടനം കൊണ്ടാണ് താരം ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ താരം ശോഭിച്ചു. ഇതിൽ നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ് , മരിയാൻ, ബാംഗ്ലൂർ ഡേയ്സ് , എന്ന് നിന്റെ മൊയ്തീൻ , ചാർലി, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടി.

എന്ന് നിന്റെ മൊയ്തീൻ , ചാർലി, എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 2015 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2017 ലും ഈ പുരസ്കാരം താരത്തെ തേടി എത്തി. മലയാളത്തിന് പുറമേ തമിഴിലും ബോളിവുഡിലും പാർവ്വതി ശോഭിച്ചിട്ടുണ്ട്.

ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആമസോൺ പ്രൈമിന്റെ ന്യൂ സീരീസ് ലോഞ്ച് ഇവന്റിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബ്ലാക്ക് കളർ ഡ്രസ്സിൽ അതീവ സുന്ദരിയായാണ് താരം എത്തിയത്. ഓൾവേയ്സ് ഫിൽമി എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.