സൂര്യ വെളിച്ചത്തിൽ മനോഹര ഡാൻസുമായി നടി പാർവതി..!

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു താരമാണ് നടി പാർവതി തിരുവോത്ത്. തൻറെ അഭിനയ മികവിലൂടെയാണ് പാർവതി നിരവധി ആരാധകരെ സ്വന്തമാക്കിയത്. പാർവതിയുടെ കരിയറിൽ ഏറെ മാറ്റങ്ങളുണ്ടാക്കി കൊടുത്തത് 2014-ൽ ഇറങ്ങിയ ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയാണ് . അത് കഴിഞ്ഞ് ഒരുപാട് നല്ല കഥാപാത്രങ്ങൾ പാർവതിയെ തേടി മലയാള സിനിമയിൽ നിന്നും വന്നെത്തി. 18 വർഷമായി പാർവതി അഭിനയരംഗത്ത് സജീവമായി തുടരുന്നു.

ഒരു സീനിയർ നടിയായി മലയാള ചലച്ചിത്ര രംഗത്ത് പാർവതി മാറി കഴിഞ്ഞിട്ടുമുണ്ട്. മലയാളത്തിനു പുറമേ തമിഴ്, കന്നട , ഹിന്ദി , ഇംഗ്ലീഷ് ചിത്രങ്ങളിലും പാർവതി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലേതുപോലെ തമിഴ് ചലച്ചിത്രരംഗത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ പാർവതിക്ക് സാധിച്ചിട്ടുണ്ട്. പാർവതി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നു പാ രഞ്ജിത്ത് ചിത്രമായ തങ്കലാൻ എന്ന് തമിഴ് സിനിമയിലാണ്. വിക്രം ആണ് ഈ ചിത്രത്തിലെ നായകനായി എത്തുന്നത്.

തന്റെ ഷൂട്ടിംഗ് തിരക്കിനിടയിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സമയം കണ്ടെത്താൻ ശ്രമിക്കുന്ന ഒരാളാണ് പാർവതി. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത് പാർവതി ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആണ്. സൂര്യ കിരണങ്ങൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന പാർവതിയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് . ബ്ലാക്ക് ആൻഡ് വൈറ്റ് ആയിട്ടാണ് ഈ വീഡിയോ താരം പോസ്റ്റ് ചെയ്തത്. ഹോട്ട് ലുക്ക് ഔട്ട്ഫിറ്റിലാണ് പാർവതി ഈ ഡാൻസ് ചെയ്തിരുന്നത്. ഇതെന്ത് വേഷമാണ് എന്ന തരത്തിലുള്ള ചില സദാചാര കമന്റുകളും വീഡിയോയുടെ താഴെ നൽകിയിരിക്കുന്നുണ്ട്. ഈ വീഡിയോയിൽ ഒരു പറവയെ പോലെ പാറിനടക്കുന്ന പാർവതിയെയാണ് കാണാൻ സാധിക്കുന്നത് . വീഡിയോയ്ക്ക് താഴെ എത്തിയ മറ്റൊരു കമന്റ് സമൂഹത്തെ പേടിച്ചിട്ടാണോ ഇത് ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കിയത് എന്നാണ്. എന്നാൽ ഈ വന്ന കമന്റുകൾക്ക് ഒന്നും പാർവതി മറുപടി കൊടുത്തിട്ടില്ല. നല്ല കമന്റുകളാണ് കൂടുതൽ പേരും ഇട്ടിരിക്കുന്നത്. പൊളിച്ചടുക്കൂ, ജീവിതം ഇതുപോലെ ആഘോഷിക്കാൻ ഉള്ളതാണ് എന്നൊക്കെയാണ് ആരാധകരിൽ പലരുടേയും അഭിപ്രായം.