ഗ്ലാമർ ലുക്കിൽ നടി പാർവതി അരുൺ..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

2017 ൽ പുറത്തിറങ്ങിയ ചെമ്പരത്തിപൂവ്” എന്ന കോമഡി ഡ്രാമ ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന താരമാണ് നടി പാർവതി അരുൺ. അരുൺ വൈഗ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് . ആദ്യ ചിത്രത്തിലൂടെ തന്നെ പാർവ്വതിയ്ക്ക് വളരെ പെട്ടെന്ന് ജന ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു.അദിതി രവി , അജു വർഗീസ് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു പാർവതി അരങ്ങേറ്റം കുറിച്ച ചെമ്പരത്തിപൂവ് എന്ന ചിത്രം. ഈ ചിത്രത്തിന് ശേഷം പാർവതിയ്ക്ക് അവസരം ലഭിച്ചത് മലയാള സിനിമയിലെ പ്രസിദ്ധ നടനും സംവിധായകനും തിരക്കഥകൃത്തും കൂടിയായ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആയിരുന്നു.

“എന്നാലും ശരത്” എന്നായിരുന്നു ആ ചിത്രത്തിന്റെ പേര് . നീണ്ട ഒരിടവേളയ്ക്ക് ശേഷമായിരുന്നു ബാലചന്ദ്രമേനോൻ വീണ്ടും ഈ ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്ന് വന്നത്. സംവിധായകനായ ബാലചന്ദ്രമേനോന്റെ വാക്കുകൾ അനുസരിച് പാർവതി തന്റെ പേര് “നിധി” എന്നാക്കി മാറ്റിയിരുന്നു. ബാലചന്ദ്രമേനോൻ ഒരുക്കിയ “എന്നാലും ശരത്” എന്ന ചിത്രം ഒരു പക്കാ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. പിന്നിടും ഒട്ടേറെ ചിത്രങ്ങളിൽ പാർവ്വതി വേഷമിട്ടു. പ്രണവ് മോഹൻലാൽ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും പാർവതി വേഷമിട്ടിരുന്നു. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിലും പാർവതി അഭിനയിച്ചു.


സോഷ്യൽ മീഡിയയിൽ വമ്പൻ മേക്കോവറുകളുമായി ആരാധകരെ ഞെട്ടിക്കാറുണ്ട് താരം. എന്നാൽ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് പാർവതിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീഡിയോയാണ്. റെഡ് കളർ ഡ്രെസ്സിൽ ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുന്ന പാർവതിയുടെ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ് യൂട്യൂബിൽ വൈറലായി മാറിയിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് ആരാധകരാണ് താരത്തിന്റെ വീഡിയോ കണ്ടത്.