Categories: Gallery

പാർവതി തന്നെയാണോ ഇത്…. പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി പാർവതി തിരുവോത്ത്….

ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് സിനിമയ്ക്ക് അകത്തും അതിശക്തമായ അഭിപ്രായങ്ങൾ കൊണ്ട് സിനിമയ്ക്ക് പുറത്തും ഏറെ അറിയപ്പെട്ട നായികയാണ്  നടി പാർവതി തിരുവോത്ത് . ശ്രദ്ധിക്കപ്പെടാത്ത ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിപ്പെട്ട പാർവതിയുടെ ആദ്യ ശ്രദ്ധേയ ചിത്രം നോട്ട്ബുക്ക് ആണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളായി താരം പ്രത്യക്ഷപ്പെട്ടു. അതിനുശേഷം വിനോദയാത്ര, ഫ്ളാഷ്, സിറ്റി ഓഫ് ഗോഡ് ചിത്രങ്ങളിൽ അഭിനയിച്ചു.

രണ്ടു വർഷങ്ങൾക്ക് ശേഷം തമിഴ്, കന്നഡ തുടങ്ങി അന്യഭാഷ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. മരിയൻ എന്ന തമിഴ് ചിത്രവും ബാംഗ്ലൂർ ഡേയ്സ് , എന്ന് നിൻറെ മൊയ്തീൻ, ചാർലി, ഉയരെ എന്നീ ചിത്രങ്ങൾ താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തു. 2022 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പുഴുവിൽ ആണ് മലയാളത്തിൽ പാർവതി അവസാനമായി അഭിനയിച്ചത്. താരത്തിന്റെ അവസാന ചിത്രം ഇംഗ്ലീഷ് ചിത്രമായ വണ്ടർ വുമൺ ആണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നദിയ മൊയ്തു, നിത്യ മേനോൻ , പത്മപ്രിയ തുടങ്ങി താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ഈ വർഷം ഇതുവരേക്കും താരത്തിന്റെതായി ഒറ്റ ചിത്രം പോലും പുറത്തിറങ്ങിയിട്ടില്ല. തങ്ങളൻ എന്ന തമിഴ് ചിത്രവും ഉള്ളുഴുക്ക് , അവളുടെ തുടങ്ങി  മലയാള ചിത്രങ്ങളും പാർവതിയുടെതായി ഒരുങ്ങുന്നുണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന തൻറെ പുത്തൻ ലുക്കിൽ ഉള്ള ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വൈറ്റ് കളർ ഷർട്ടും ബ്ലാക്ക് ജീൻസും ധരിച്ച് കിടിലൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ഷാഫി ഷക്കീർ ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് സ്മിജി ആണ്. നിങ്ങളിപ്പോൾ എവിടെയുണ്ട് എന്നാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ ആരാധകർ കമൻറ് ചെയ്തിട്ടുള്ളത്.

M4 MEDIA

Share
Published by
M4 MEDIA

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago

ഉദ്ഘാടന വേദിയിൽ ആരാധകരുടെ മനം മയക്കുന്ന ഡാൻസുമായി നടി അന്ന രാജൻ.. വീഡിയോ കാണാം..

ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന…

4 months ago