ഞാനും എൻ്റെ പൂന്തോട്ടവും..! വീഡിയോ പങ്കുവച്ച് നടി പത്മപ്രിയ..!

അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ് മലയാള സിനിമയിലൂടെ ആയിരുന്നില്ല എങ്കിലും മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമായി മാറിയ അഭിനേത്രിയാണ് നടി പത്മപ്രിയ. പദ്മപ്രിയ ജാനകിരാമൻ എന്ന താരം മലയാള സിനിമയുടെ ഭാഗമാകുന്നത് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കാഴ്ച എന്ന ചിത്രത്തിൽ താരത്തിന്റെ ഭാര്യയായി വേഷമിട്ടുകൊണ്ടാണ്. താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തെലുങ്കു പതിപ്പിൽ അഭിനയിച്ചു കൊണ്ടാണ്.

അരങ്ങേറ്റം തെലുങ്കിലൂടെ ആയിരുന്നു എങ്കിലും താരം കൂടുതലും തിളങ്ങിയത് മലയാളത്തിലും തമിഴിലുമാണ്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നായികയായി ഒട്ടേറെ ചിത്രങ്ങളിലാണ് പത്മപ്രിയ വേഷമിട്ടത്. വമ്പൻ താരങ്ങളുടെ നായികയായി അഭിനയിക്കാൻ ആരംഭിച്ചതോടെ മലയാളി പ്രേക്ഷക മനസ്സിൽ വളരെ വേഗം തന്നെ പത്മപ്രിയ എന്ന താരം ഇടം പിടിച്ചു. 2017 വരെ അഭിനയരംഗത്ത് സജീവമായി തുടർന്ന് താരം പിന്നീട് ഒരു അഞ്ചു വർഷക്കാലം അഭിനയ ജീവിതത്തോട് വിട്ടു നിന്നു .

പിന്നീട് മലയാള സിനിമയിലേക്ക് താരം തിരിച്ചുവരവ് നടത്തിയത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു തെക്കൻ തല്ല് കേസ് എന്ന സിനിമയിലൂടെ ആയിരുന്നു. പദ്മപ്രിയ എന്ന താരം ഓരോ സിനിമയിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. അവസാനം റിലീസ് ആയ താരത്തിന്റെ ചിത്രം ഒ.ടി.ടിയിൽ ഇറങ്ങിയ വണ്ടർ വുമൺ ആണ് . താരം തന്റെ പഴശ്ശിരാജ എന്ന ചിത്രത്തിലെ പ്രകടനത്തിന് പദ്മപ്രിയ ദേശീയ അവാർഡിൽ പ്രത്യേക പരാമർശനത്തിന് അർഹയാവുകയും ചെയ്തിരുന്നു .

തന്റെ ഡൽഹിയിലെ വീടിന്റെ പറമ്പിൽ തൂമ്പ കൊണ്ട് കിളക്കുന്ന താരത്തിന്റെ ഒരു വീഡിയോ കുറച്ച് നാൾ മുമ്പ് പദ്മപ്രിയ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരം അവിടെ വളർന്ന ഒരു ഫലം കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് പദ്മപ്രിയ. പദ്മപ്രിയ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് “എന്റെ വിന്റർ ഗാർഡനും ഞാനും, ഒരു പ്രണയകഥ..” എന്ന ക്യാപ്ഷനോടെയാണ് . ഒരുപാട് താരങ്ങൾ ഈ വീഡിയോയ്ക്ക് താഴെ കമന്റുകളും ഇട്ടിട്ടുണ്ട്.