വിക്രം പാബ്ലോ സന്താനം പാട്ടിന് ചുവടുവച്ച് നടി മാളവിക മേനോൻ..! വീഡിയോ കാണാം..

സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചാൽ പിന്നീട് ചെറിയ വേഷങ്ങൾ വന്നാൽ അഭിനയിക്കാൻ തയ്യാറാവാത്തവരാണ് പല താരങ്ങളും . എന്നാൽ അക്കാര്യത്തിൽ ഏറെ വ്യത്യസ്തയാണ് നടി മാളവിക മേനോൻ. താരത്തിന്റെ അരങ്ങേറ്റം തന്നെ 916 എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു മുഴുനീള വേഷം ചെയ്തു കൊണ്ടായിരുന്നു. എന്നാൽ അതിന് ശേഷവും തനിക്ക് ലഭിച്ച ചെറുതും വലുതുമായ ഓരോ അവസരങ്ങളും മാളവിക ഏറ്റെടുത്തിരുന്നു. മലയാള സിനിമയിൽ സഹനടി റോളുകളാണ് മാളവികയ്ക്ക് കൂടുതലായും ലഭിച്ചിട്ടുള്ളത്. തനിക്ക് ലഭിക്കുന്ന അവസരങ്ങൾ അത് എത്ര ചെറുതാണെങ്കിലും അത് സ്വീകരിക്കും താരം.

പൃഥ്വിരാജ് നായകനായി എത്തിയ കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലും മാളവിക അഭിനയിച്ചിരുന്നു. വെറും സെക്കന്റുകൾ മാത്രമാണ് താരത്തിന് ഈ ചിത്രത്തിൽ റോൾ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പ്പോലും താരം ആ അവസരം നിരസിച്ചില്ല. ഇക്കൊല്ലം ഇതുവരേയ്ക്കും റിലീസ് ചെയ്ത ആറോളം ചിത്രങ്ങളിൽ മാളവിക വേഷമിട്ടിട്ടുണ്ട്. കടുവയ്ക്ക് പുറമേ പുഴു, ആറാട്ട്, സി.ബി.ഐ 5 ദി ബ്രെയിൻ, ഒരുത്തി, ഇപ്പോൾ തിയേറ്ററുകളിൽ ഗംഭീര വിജയം കൈവരിച്ചു കൊണ്ടിരിക്കുന്ന പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലും മാളവിക വേഷമിട്ടു.

സാമൂഹ്യ മാധ്യമങ്ങളിലെ ഒരു മിന്നും താരമാണ് മാളവിക. പലപ്പോഴും തന്റെ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകളും നിരവധി റീൽസ് വീഡിയോസുമായി മാളവിക ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. മാളവിക പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ജീൻസും ടോപ്പും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ എത്തിയ താരം കിടിലൻ പെർഫോമൻസ് ആണ് ആരാധകർക്കായി കാഴ്ച വച്ചിരിക്കുന്നത്. നടി സാധിക വേണുഗോപാൽ ഉൾപ്പെടെ നിരവധി ആരാധകർ താരത്തിന്റെ വീഡിയോയ്ക്ക് കമന്റ് നൽകിയിട്ടുണ്ട്.

© 2024 M4 MEDIA Plus