Categories: Videos

ബഹുമാനിക്കണ്ട ഡോ.. അപമാനികാതെ ഇരുന്നുടെ..! പാപ്പൻ സക്സസ് ടീസർ കാണാം..

മലയാള സിനിമയിലെ ആക്ഷൻ ഹീറോ നടൻ സുരേഷ് ഗോപി ചിത്രം പാപ്പൻ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് ഈ ചിത്രം . മുപ്പത് കോടിയിലേക്ക് ആഗോള ഗ്രോസ് അടുത്ത് കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ സക്സസ് ടീസറുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ രണ്ടാമത്തെ സക്സസ് ടീസർ ഇന്നാണ് പുറത്തു വന്നത്. ഈ ടീസറിൽ നടി നീത പിള്ളൈയുടെ ശ്കതമായ ഡയലോഗോട് കൂടിയ സീനാണ് കാണാൻ സാധിക്കുന്നത്.

സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കാതിരുന്നു കൂടെ എന്ന ഡയലോഗ് പറയുന്ന നീതയുടെ ടീസറാണിത്. സുരേഷ് ഗോപി, ടിനി ടോം എന്നിവരെയും ഈ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തും മികച്ച വിജയം നേടുന്ന ഈ ചിത്രം മാസ്റ്റർ ഡയറക്ടർ ജോഷി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഗൾഫിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും കേരളത്തിൽ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് ഈ ചിത്രം റിലീസ് ആയതെങ്കിലും, ഇവിടങ്ങളിൽ എല്ലാം തന്നെ മികച്ച സ്വീകരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്.

ഈ ചിത്രത്തിൽ സുരേഷ് ഗോപി എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസറായി എത്തി ഗംഭീര പ്രകടനമാണ് പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വെച്ചിരിക്കുന്നത്. ഈ മാസ്സ് ക്രൈം ത്രില്ലർ ചിത്രത്തിന്റെ രചയിതാവ് ആർ ജെ ഷാൻ ആണ്. യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചിരിക്കുകയാണ് ഈ ചിത്രം.

ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും എന്നിവർ നിർമ്മിച്ച ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ആശ ശരത്, നൈല ഉഷ, ഗോകുൽ സുരേഷ് ഗോപി, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ,മാല പാർവതി, ശ്രീജിത്ത് രവി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, അജ്മൽ അമീർ , ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago