തൻ്റെ ആരാധകരെ ഞെട്ടിക്കാൻ പ്രേതമായി സണ്ണി ലിയോൺ..! ഓ മൈ ഗോസ്റ്റ് ട്രൈലർ കാണാം..

ഈ മാസം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഒരു ഹൊറർ – കോമഡി തമിഴ് ചിത്രമാണ് ഓ മൈ ഗോസ്റ്റ് . ആർ യുവാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത് ഇന്ത്യൻ സിനിമ രംഗത്തെ നിറസാന്നിധ്യമായ നടി സണ്ണി ലിയോൺ ആണ്. ഓ മൈ ഗോസ്റ്റിലെ ഒരു വീഡിയോ ഗാനവും ചിത്രത്തിന്റെ ടീസറും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അവയ്ക്ക് പിന്നാലെയായി ഇപ്പോഴിതാ അണിയറ പ്രവർത്തകർ ഈ ചിത്രത്തിന്റെ ട്രൈലറും പുറത്തുവിട്ടിരിക്കുകയാണ് . രണ്ടര മിനുട്ട് ദൈർഘ്യമുള്ള ഈ ട്രൈലർ വോണി മ്യൂസിക്കിന്റെ യൂടൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. നിരവധി കാഴ്ചക്കാരെയാണ് ഈ ട്രൈലർ വീഡിയോ ഇതിനോടകം സ്വന്തമാക്കിയത്.

ഭയപ്പെടുത്തുകയും ഒപ്പം പ്രേക്ഷരെ രസിപ്പിക്കുകയും ചെയ്യുന്ന ഒരു കിടിലൻ ട്രൈലറാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിൽ രണ്ട് ഗെറ്റപ്പിൽ സണ്ണി ലിയോണി എത്തുന്നുണ്ട് എന്നാണ് ട്രൈലർ നൽകുന്ന സൂചന . കഥയിലെ റാണിയായി കിടിലൻ ഫൈറ്റ് സീനും പഞ്ച് ഡയലോഗുകളുമായാണ് ഒരു കഥാപാത്രം എത്തുന്നതെങ്കിൽ അടുത്ത കഥാപാത്രം പ്രേക്ഷകരെ ഭയപ്പെടുത്തുന്ന ഗോസ്റ്റായാണ്. ഹോട്ട് ഗോസ്റ്റ് എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. ട്രൈലർ വീഡിയോയുടെ ആകർഷണവും താരത്തിന്റെ തീവ്ര ഗ്ലാമർ പ്രദർശനം തന്നെയാണ്.

ഈ ചിത്രത്തിൽ സതീഷ്, യോഗി ബാബു, ദർശ ഗുപ്ത, രമേശ് തിലക് , മൊട്ട രാജേന്ദ്രൻ , തങ്ക ദുരൈ, സോഷ്യൽ മീഡിയ താരം ജി പി മുത്തു എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ ആർ യുവാൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചയിതാവ്. വി എ യു മീഡിയ എന്റെർറ്റൈന്മെന്റ്സ്, വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ അണിയിച്ച് ഒരുക്കുന്ന ഈ ചിത്രം ഡി വീരശക്തി , ശശികുമാർ എന്നിവരാണ് നിർമ്മിക്കുന്നത്. ധരൻ കുമാർ ആണ് ചിത്രത്തിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അരുൾ ഇ സിദ്ധാർഥാണ്.