സെറ്റ് സാരിയിൽ സുഹൃത്തുക്കൾക്കൊപ്പം കലാപക്കാരാ ഗാനത്തിന് ചുവടു വെച്ച് നടി നൈല ഉഷ..

സോഷ്യൽ മീഡിയയിൽ നിലവിൽ ഏറെ ട്രെൻഡിങ് ആയി മാറിയിരിക്കുന്ന ഗാനമാണ് അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിലെ കലാപക്കാരാ ഗാനം . ഇൻസ്റ്റഗ്രാം മുഴുവൻ ഈ ഗാനത്തിന്റെ റീൽസുകൾ കൊണ്ട് നിറയുകയാണ്. ഇപ്പോഴിതാ നടി നൈല ഉഷയും ഈ വൈറൽ ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്. ഓണത്തോട് അനുബന്ധിച്ചാണ് താരം ഈ ഡാൻസ് പെർഫോമൻസ് കാഴ്ച വച്ചിരിക്കുന്നത്. അതിനാൽ തന്നെ സെറ്റ് സാരിയിൽ അതീവ സുന്ദരിയായാണ് നൈല വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൻറെ സുഹൃത്തുക്കൾക്കൊപ്പം ആണ് താരം ഈ ഡാൻസ് പെർഫോമൻസ് ചെയ്തിരിക്കുന്നത്.

കിംഗ് ഓഫ് കൊത്തയിൽ മഞ്ജു എന്ന കഥാപാത്രത്തെയാണ് നൈല അവതരിപ്പിച്ചത്. ഈ വർഷം പുറത്തിറങ്ങുന്ന താരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് കിംഗ് ഓഫ് കൊത്ത . കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ ആണ് ഇതിനുമുമ്പ് പുറത്തിറങ്ങിയ ചിത്രം . ഇനി റിലീസ് ചെയ്യാനുള്ളത് ആൻറണി എന്ന ചിത്രമാണ്. ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മനോരമ മാക്സിൽ സംപ്രേക്ഷണം ചെയ്യുന്ന നെക്സ്റ്റ് ടോപ് ആങ്കർ എന്ന പ്രോഗ്രാമിന്റെ ജഡ്ജ് ആണ് നൈല ഇപ്പോൾ . തിരുവനന്തപുരംക്കാരിയായ നൈലാ 2004 മുതൽക്ക് ദുബായിലെ ഹിറ്റ് 96.7 ൽ ആർ ജെ ആയി ജോലി ചെയ്തു പോരുകയാണ് . വിവാഹിതയായ ഈ താരം 2013ലാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. എന്നാൽ സിനിമകളിൽ സജീവമായപ്പോഴും താരം തന്റെ ജോലി ഉപേക്ഷിച്ചിരുന്നില്ല. ഇപ്പോഴും ജോലി ചെയ്തു പോരുന്ന നൈല ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് മാത്രമാണ് നാട്ടിലെത്തുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഒരു നിറസാന്നിധ്യം കൂടിയാണ് നൈല . പ്രായത്തെ വെല്ലുന്ന സൗന്ദര്യ മികവുമായാണ് താരം ഓരോ തവണയും പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. 39 കാരിയായ ഈ താരം മിക്കപ്പോഴും ഹോട്ട് സ്റ്റൈലിഷ് ലുക്കുകളിലാണ് കാണാറുള്ളത്. സിനിമകളിൽ ഇപ്പോഴും നായിക പ്രാധാന്യമുള്ള വേഷങ്ങൾ തന്നെയാണ് നൈലയെ തേടിയെത്തുന്നത്. കുഞ്ഞാനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് കരിയർ തുടങ്ങിയത് എങ്കിലും ജയസൂര്യക്കൊപ്പം വേഷമിട്ട പുണ്യാളൻ അഗർബത്തീസിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. തുടർന്നങ്ങോട്ട് നിരവധി വേഷങ്ങൾ താരത്തെ തേടിയെത്തി. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ കഥാപാത്രം താരത്തിന് നിരവധി ആരാധകരെയും നേടിക്കൊടുത്തു.