കൂട്ടുകാരികൾക്കോപ്പം കിടിലൻ ഡാൻസുമായി നടി നൈല ഉഷ..!

വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറയുന്ന കാഴ്ചയാണ് പതിവായി മലയാള സിനിമയിൽ കണ്ടുവരുന്നത്. എന്നാൽ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും ആയതിനു ശേഷം അഭിനയരംഗത്തേക്ക് കടന്നു വരികയും നായികയായി തന്നെ സിനിമകളിൽ ശോഭിക്കുകയും ചെയ്ത താരമാണ് നടി നൈല ഉഷ . 2004 മുതൽക്ക് ദുബായിലെ 96.7 എന്ന റേഡിയോ സ്റ്റേഷനിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തു പോരുകയാണ് നൈല . അതിനിടയിലാണ് താരത്തിന് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. തുടർന്ന് 2013ൽ സലീം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിൽ താരത്തിനൊപ്പം വേഷമിട്ടു.

ആദ്യ ചിത്രം താരത്തിന് വേണ്ടത്ര ശ്രദ്ധ നേടിക്കൊടുത്തില്ല എങ്കിലും അതേ വർഷം പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് ചലച്ചിത്രത്തിലെ നായിക വേഷം താരത്തിന് മികച്ച പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു. അതിനുശേഷം തൊട്ടടുത്ത വർഷങ്ങളിലായി ഗ്യാങ്സ്റ്റർ, ഫയർമാൻ, പത്തേമാരി , പ്രേതം, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് , ലൂസിഫർ , പൊറിഞ്ചു മറിയം ജോസ് , പ്രിയൻ ഓട്ടത്തിലാണ് , പാപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഇനി താരത്തിന്റെതായി റിലീസ് ചെയ്യാനുള്ളത് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്ത ആണ് . നിലവിൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ദി നെക്സ്റ്റ് ടോപ് ആങ്കർ എന്ന പരിപാടിയുടെ ജഡ്ജ് കൂടിയാണ് നൈല.

ദുബായിൽ ഇപ്പോഴും ജോലി ചെയ്തു പോരുന്ന നൈല ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് മാത്രമാണ് നാട്ടിൽ എത്താറുള്ളത്. ദുബായിൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം ഉള്ള നിരവധി വീഡിയോകളാണ് താരം തന്നെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകർക്കായി പങ്കുവെക്കാറുള്ളത്. താരത്തിന്റെ ഫോട്ടോ ഷൂട്ട്കൾക്കും റീൽസ് വീഡിയോകൾക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ പതിവുപോലെ സുഹൃത്തുക്കൾക്കൊപ്പം പുതിയൊരു ഡാൻസ് റീൽസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് നൈല . സ്റ്റൈലിഷ് ലുക്കിൽ എത്തിയ താരത്തിന്റെ ഈ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

https://youtu.be/0D5T3FxRP7k
© 2024 M4 MEDIA Plus