സ്റ്റൈലിഷ് ലുക്കിൽ നിത്യാ ദാസും മകളും..! ചേച്ചിയും അനിയത്തിയും ആണോയെന്ന് ആരാധകർ..

ചില താരങ്ങൾക്ക് സിനിമയിൽ കിട്ടുന്ന റോളുകൾ സ്പെഷ്യൽ ആയിരിക്കും. കാരണം പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരു കഥപാത്രത്തെ അവതരിപ്പിക്കണം എന്നാവും ഏത് താരങ്ങൾ ആയാലും ആഗ്രഹിക്കുന്നത് . ചില താരങ്ങൾ അവരുടെ ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം നേടിയെടുത്തിരിക്കും . അത്തരത്തിലുള്ള താരങ്ങളെ നമുക്ക് അറിയാമല്ലോ. ആ ഒരു സിനിമ മാത്രമായി ഒതുങ്ങി പോയാലും ആ താരത്തെ പ്രേക്ഷകർ മറക്കില്ല. ചിലരാകട്ടേ പിന്നെയും കുറേ സിനിമകൾ ചെയ്താലും ആദ്യ സിനിമയെ വെല്ലുന്ന കഥാപാത്രങ്ങൾ ഒന്നും പിന്നീട് ലഭിച്ചിരിക്കില്ല.

ആദ്യ ചിത്രത്തിലെ അതി ഗംഭീര പ്രകടനം കൊണ്ട് ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന നടിയാണ് നിത്യദാസ് . ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിൽ ദീലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു താരം മലയാള സിനിമയിലേക്ക് എത്തിയത്. നിത്യയ്ക്ക് അതിന് ശേഷം കുറെ സിനിമകളിൽ അവസരം ലഭിച്ചിരുന്നു. പക്ഷേ ലഭിച്ച കഥാപാത്രങ്ങൾ ഒന്നും തന്നെ ഈ പറക്കും തളികയിലെ ‘വാസന്തി'(ബാസന്തി) യെ കടത്തി വെട്ടുന്നതായിരുന്നില്ല . മലയാളി പ്രേക്ഷകർ നിത്യയുടെ പേര് കേൾക്കുമ്പോൾ ഓർക്കുന്നത് ബാസന്തി എന്ന കഥാപാത്രത്തെ തന്നെയാണ്.
നിത്യദാസ് തന്റെ വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരുന്നു .

അഭിനയജീവിതത്തിലെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇപ്പോൾ താരം . നിത്യദാസ് തിരിച്ചുവരുന്നത് പള്ളിമണി എന്ന ചിത്രത്തിലൂടെയാണ്. ഫ്ലാവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഷോയിൽ അതിഥിയായി എത്തിയതോടെയാണ് നിത്യ എന്ന തരത്തെ പ്രേക്ഷകർ വീണ്ടും കാണുന്നതും വിശേഷങ്ങൾ അറിയുന്നതും. തുടർന്ന് താരം സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായി.
താരത്തോടൊപ്പം മകൾ നൈനയും പ്രേക്ഷക ശ്രദ്ധ നേടാൻ തുടങ്ങി. ഒരിക്കൽ നൈനയും സ്റ്റാർ മാജിക്കിന്റെ വേദിയിൽ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന അമ്മയും മകളും ഒന്നിച്ചുള്ള ഡാൻസ് വീഡിയോസും ഫോട്ടോസുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വൈറലാവുന്നത് നിത്യ മകൾക്ക് ഒപ്പം പങ്കുവച്ച ഒരു വീഡിയോയാണ് . ഈ വീഡിയോയിൽ സ്റ്റൈലിഷ് ലുക്കിൽ നിന്ന് നാടൻ ലുക്കിലേക്ക് മാറുന്നതാണ് കാണുന്നത് . വീഡിയോ കണ്ട ആരാധകർ പറയുന്നത് ഇരുവരും സുന്ദരികളായിട്ടുണ്ടെന്നാണ് .