വെറൈറ്റി ഡാൻസുമായി നടി നിത്യാ ദാസും മകളും..!

മലയാള സിനിമയിൽ പ്രേക്ഷകർ എക്കാലത്തും ഓർത്ത് ചിരിക്കുന്ന ഒരു ചിത്രമാണ് ‘ഈ പറക്കും തളിക’. ദിലീപ് നായകനായി എത്തിയ ഈ ചിത്രത്തിൽ ഹരിശ്രീ അശോകൻ , കൊച്ചിൻ ഹനീഫ , സലിം കുമാർ എന്നീ കോമഡി താരങ്ങളും അണിനിരന്നിരുന്നു. ഒരു ബസുമായി ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും ഒട്ടേറെ കോമഡി രംഗങ്ങളും ഉൾക്കൊള്ളിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളികൾ ഓർത്തിക്കുന്ന കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലെ താമരാക്ഷൻപിള്ളയും ഉണ്ണിയും വീരപ്പൻ കുറുപ്പും സുന്ദരനുമെല്ലാം .

പറക്കും തളിക റിലീസ് ചെയ്ത സമയത്ത് ഏറ്റവും കളക്ഷൻ നേടിയ രണ്ടാമത്തെ സിനിമയായി ആ വർഷം ഈ ചിത്രം മാറുകയും ചെയ്തിരുന്നു. സംവിധായകൻ ഈ ചിത്രത്തിലൂടെ ഒരു പുതുമുഖ നായികയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയായിരുന്നു. ആദ്യ ചിത്രത്തിലെ ഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷക മനം കീഴടക്കിയ നടിയാണ് നിത്യാദാസ്.

ചിത്രത്തിൽ ബാസന്തി എന്ന കഥാപത്രത്തെയാണ് നിത്യദാസ് അവതരിപ്പിച്ചത്. പ്രേക്ഷകർക്ക് ഇടയിൽ നിത്യാദാസ് ഇന്നും അറിയപ്പെടുന്നത് ബാസന്തി എന്ന റോളിൽ തന്നെയാണ്. ആദ്യ സിനിമയ്ക്ക് ശേഷം നിരവധി ചിത്രങ്ങളിൽ നിത്യ തന്റെ സാന്നിധ്യം അറിയിച്ചു. നായികയായും സഹനടിയായും താരം സിനിമയിൽ ശോഭിച്ചു. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് വിട പറഞ്ഞ താരം പിന്നീട് ചില സീരിയലുകളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്നു.

താരം വീണ്ടും സിനിമയിലേക്ക് മടങ്ങിവരാൻ തയ്യാറെടുക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങളും റീൽസും പങ്കുവയ്ക്കുന്ന താരം കൂടുതലും മകൾ നൈനയ്ക്ക് ഒപ്പമാണ് എത്താറുള്ളത്. ഏറെ നാളുകൾക്ക് ശേഷം മകൾക്കൊപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം ഇപ്പോൾ. സ്റ്റൈലിഷ് ലുക്കിൽ എത്തിയ ഇരുവരും ഒരു ഇംഗ്ലീഷ് സോങ്ങിന് ആണ് ഡാൻസ് ചെയ്യുന്നത്. പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത് മകളേക്കാൾ ചെറുപ്പം അമ്മയ്ക്ക് തോന്നുന്നു എന്നാണ്.

© 2024 M4 MEDIA Plus