മക്കൾക്കൊപ്പം ഓളുള്ളേര് ഓളുള്ളേര് ഗാനത്തിനു കിടിലൻ ഡാൻസുമായി നടി നിത്യാ ദാസ്..

ചില സിനിമകളും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രേക്ഷകർ എക്കാലവും ഓർത്തിരിക്കും. അത്തരത്തിൽ മലയാളി പ്രേക്ഷകർ ഇന്നും ഓർക്കുകയും ഓർത്ത് ചിരിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണ് ഈ പറക്കും തളിക . ഈ ചിത്രം മാത്രമല്ല ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് , പ്രത്യേകിച്ച് ബാസന്തി. അതെ ബാസന്തി എന്ന കഥാപാത്രമായി ആ ചിത്രത്തിൽ നിറഞ്ഞ ആടിയ നിത്യ ദാസ് എന്ന താരത്തെ ആരും മറന്നു കാണില്ല . ഗംഭീര പ്രകടനമാണ് ചിത്രത്തിൽ താരം കാഴ്ചവച്ചത്. അതിന് ശേഷവും നിരവധി ചിത്രങ്ങളിൽ നിത്യ പ്രത്യക്ഷപ്പെട്ടുവെങ്കിലും ബാസന്തിയെ വെല്ലുന്ന വേഷം ഒന്നും പിന്നീട് താരത്തിന് ലഭിച്ചിട്ടില്ല.

ആദ്യ ചിത്രത്തിന് ശേഷം നരിമാൻ, കുഞ്ഞിക്കുനൻ , കൺമഷി, ബാലേട്ടൻ , ചൂണ്ട, കഥാവശേഷൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ചിത്രങ്ങളിലും അഭിനയിച്ചു. 2007 ൽ വിവാഹത്തെ തുടർന്ന് അഭിനയ ജീവിതത്തോട് വിടപറയുകയായിരുന്നു താരം. എന്നാൽ വർഷങ്ങൾക്ക് ശേഷം മലയാളം, തമിഴ് ടെലിവിഷൻ പരമ്പരകളിൽ താരം സജീവമായി. നീണ്ട ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്കും താരം തിരിച്ചു വരവ് നടത്തുകയാണ് . പള്ളിമണി എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചു വരിന് ഒരുങ്ങുന്നത്. താരം വീണ്ടും സിനിമയിൽ സജീവമാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഒരു മകനും മകളുമാണ് നിത്യയ്ക്കുള്ളത്. മകൻ നമൻ , മകൾ നൈന . മകളും നിത്യയും ഒന്നിച്ച് നിരവധി റീൽസ് വീഡിയോകൾ ചെയ്യാറുണ്ട്. എല്ലാത്തിനും മികച്ച പ്രേക്ഷക ശ്രദ്ധയും ലഭിക്കാറുണ്ട്. മകൾക്കൊപ്പം ചുവടുവയ്ക്കുമ്പോൾ താരത്തിന്റെ പ്രായം പുറകിലോട്ടാണോ എന്ന് ആരാധകർ സംശയിക്കാറുണ്ട്. അത്രയും കിടിലൻ ലുക്കിലാണ് താരം പ്രതൃക്ഷപ്പെടുന്നത് .

ഇപ്പോഴിതാ മകൾ നൈന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ഓണം സ്പെഷ്യൽ റീൽസ് വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. മഞ്ഞ പട്ടു പാവാട അണിഞ്ഞ് അതിസുന്ദരിയായാണ് നിത്യ വീഡിയോയിൽ എത്തിയിരിക്കുന്നത്. അമ്മയ്ക്കൊപ്പം മകളും മകനും ചുവടുവയ്ക്കുന്നുണ്ട്. വീഡിയോ കണ്ട ആരാധകർ കമന്റ് നൽകിയിരിക്കുന്നത് അമ്മയും മകളുമാണെന്ന് പറയുകില്ല എന്നെല്ലാമാണ്. ഇത്തരം കമന്റുകളാണ് മിക്കപ്പോഴും ഇവരുടെ വീഡിയോയ്ക്ക് ലഭിക്കാറുള്ളത്.