മകൾക്കൊപ്പം ഡാൻസ് കളിച്ച് ഓണം ആഘോഷമാക്കി നടി നിത്യാ ദാസ്..!

ദിലീപിന്റെ നായകി ആയി അഭിനയിച്ചു കൊണ്ട് മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന നടിയാണ് നിത്യ ദാസ്. മലയാളികൾ ഏറെ ചിരിച്ചിട്ടുള്ളതും അതു പോലെ തന്നെ വീണ്ടും വീണ്ടും കാണുവാൻ ആഗ്രഹിക്കുന്നതുമായ ചിത്രമാണ് ഈ പറക്കും തെളിക. ഈ ചിത്രത്തിൽ ആണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. അതിലെ താമരാക്ഷൻ പിള്ള ബസ്സും ഉണ്ണിയും സുന്ദരനും ബാസന്തിയും സി ഐ വീരപ്പൻ കുറിപ്പും ഒന്നും മലയാളികൾക്ക് മറക്കാൻ പറ്റുന്ന കഥാപാത്രങ്ങൾ അല്ല.

നിത്യദാസിനെ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നത് ബസന്തി എന്ന കഥാപാത്രത്തിലൂടെയാണ്. രണ്ടു ഗേറ്റപ്പുകൾ ആയിട്ടാണ് താരം ഈ ചിത്രത്തിൽ അഭിനയിച്ചത്. രണ്ടു ഗേറ്റപ്പുകളും താരം വളരെ മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു നാടോടി പെൺകുട്ടി ആയിട്ടും അതു പോലെ തന്നെ ഒരു മോഡേൺ ലുക്കിലുമാണ് താരം ഈ സിനിമയിൽ അഭിനയിച്ചത്. പിന്നീട് താരത്തിനു നിരവധി അവസരങ്ങളും ലഭിച്ചു. പിന്നീട് ആറു വർഷം താരം സിനിമയിൽ സജീവമായിരുന്നു.

2007 ൽ വിവാഹിത ആയ നിത്യ ദാസ് പിന്നീട് സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇടയ്ക്കിടെ നിത്യ ദാസ് സീരിയെലുകളിലും അഭിനയിച്ചിട്ടുണ്ട്. ടെൽഡവിഷൻ പരുപാടിയിലും താരം അഥിതി ആയി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ജന്മ നാടായ കോഴിക്കോടിൽ താമസിക്കുകയാണ് താരം. നിത്യ ദാസിനെ പോലെ തന്നെ താരത്തിന്റെ മകൾ നൈനയും മലയാളികൾക്ക് ഏറെ സുപരിചിതയാണ്. നാമൻ എന്ന പേരിൽ ഒരു മകനുമുണ്ട് താരത്തിനു.

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. തന്റെ ആരാധകർക്കായി താരം തന്റെ പുത്തൻ വിശേഷങ്ങളും അതു പോലെ തന്നെ പുതിയ പുതിയ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്റെ ആരാധകർക്ക്കായി നിരന്തരം പങ്കു വെക്കാറുള്ളതാണ്. നിരവധി ആരാധകരാണ് താരത്തിനു സോഷ്യൽ മീഡിയയിൽ ഉള്ളത്. അതു കൊണ്ട് തന്നെ താരം പോസ്റ്റ്‌ ചെയ്തിട്ടുള്ള പോസ്റ്റുകളും വിഡിയോകളുമെല്ലാം വളരെ പെട്ടന്നു തന്നെ ആരാധകരിലേക്ക് എത്തി ചേരാറുമുണ്ട്.

നിത്യയും മകളെയും കണ്ടാൽ ചേച്ചിയും
അനിയത്തിയെയും പോലെ ഉണ്ട് എന്ന് പലപ്പോളും പല ആരാധകാരും അഭിപ്രായപെട്ടിട്ടുണ്ട്. ഇപ്പോൾ ഓണത്തിനോടാനുബന്തിച്ചു നിത്യദാസ് തന്റെ ആരാധകർക്കായി പങ്കു വെച്ച വിഡിയോകളും ഇപ്പോൾ വയറലായിട്ടുണ്ട്. ആ വിഡിയോകളിലും ഇതേ കമെന്റുകൾ തന്നെ ലഭിച്ചിട്ടുണ്ട്. പാട്ടുപാവാടയിൽ ആയിരുന്നു ഇത്തവണ താരം എത്തിയത്. ഇത്തവണ താരത്തെ കാണാൻ പാട്ടുപാവാടയിൽ അതി സുന്ദരി ആയിട്ടുണ്ട്. കൂടുതൽ ചെറുപ്പം ആയിട്ടാണ് താരത്തെ തോണിക്കുന്നത്. ആരാധകർ താരത്തിന്റെ ഈ വിഡിയോയും വളരെ പെട്ടന്നു തന്നെ ഏറ്റിടുത്തു. സോഷ്യൽ മീഡിയയിൽ വളരെ നല്ല അഭിപ്രായമാണ് താരത്തിനു ഈ വിഡിയോക്ക് ലഭിച്ചത്.

© 2024 M4 MEDIA Plus