മകൾക്കൊപ്പം റ റ റക്കമ്മ ഗാനത്തിന് ചുവടുവച്ച് നടി നിത്യാ ദാസ്..!

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് നടി നിത്യ ദാസ് . 2001ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള നിത്യയുടെ കടന്നു വരവും . ചിത്രത്തിലെ ബാസന്തി എന്ന കഥാപാത്രം ഇന്നും മലയാളി പ്രേക്ഷകർ ഓർത്തിരിക്കുന്ന നിത്യയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിന് ശേഷം നരിമാൻ, കുഞ്ഞിക്കൂനൻ, കണ്മഷി , ബാലേട്ടൻ കഥാവശേഷൻ, നഗരം, സൂര്യകിരീടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാകുവാൻ നിത്യയ്ക്ക് സാധിച്ചു. എങ്കിൽ പോലും ഈ പറക്കും തളിക എന്ന ചിത്രത്തിൽ ലഭിച്ച പ്രേക്ഷക ശ്രദ്ധയാർന്ന മറ്റൊരു കഥാപാത്രം പിന്നീട് താരത്തിന് ലഭിച്ചിട്ടില്ല.

2007ൽ ആയിരുന്നു നിത്യയുടെ വിവാഹം. കാശ്മീർക്കാരൻ അരവിന്ദ് സിംഗ് ജംവാളിനെയാണ് നിത്യ വിവാഹം ചെയ്തത്. നൈന , നമന്‍ സിംഗ് എന്നീ രണ്ട് മക്കൾ കൂടിയുണ്ട് താരത്തിന് . വിവാഹത്തോടെയായിരുന്നു നിത്യ അഭിനയരംഗത്ത് നിന്നും അപ്രത്യക്ഷയായത്. പിന്നീട് താരം സോഷ്യൽ മീഡിയയിൽ സജീവമാവുകയും കാശ്മീരിൽ നിന്ന് കോഴിക്കോട്ടേക്ക് താമസം മാറിയപ്പോൾ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. തിരിച്ചെത്തിയ സമയത്ത് കൂടുതലും തമിഴ് മിനിസ്ക്രീൻ പരമ്പരകളിൽ ആയിരുന്നു നിത്യ സജീവമായത്. 2021ൽ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന തിങ്കൾക്കലമാൻ എന്ന പരമ്പരയുടെ ഭാഗമായിട്ടുണ്ടായിരുന്നു. ഈ വർഷം പുറത്തിറങ്ങിയ പള്ളിമണി എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.

നിത്യ വീണ്ടും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത് ഇൻസ്റ്റഗ്രാം റീൽസിലൂടെയാണ്. തന്റെ മകൾ നൈനയ്ക്കൊപ്പം നൃത്തച്ചുവടുകൾ വച്ചതോടെ താരത്തിന്റെ വീഡിയോകൾ എല്ലാം വളരെയധികം ശ്രദ്ധ നേടി. പിന്നീട് താരം അതിഥിയായി എത്തുന്ന മിക്ക ടെലിവിഷൻ ഷോകളിലും താരത്തിന്റെയും മകളുടെയും ഡാൻസ് പെർഫോമൻസ് ഒരു സ്ഥിരം കാഴ്ചയായി മാറി. ഇപ്പോഴിതാ സോഷ്യൽ മീഡിയ ശ്രദ്ധ എഴുതുന്നത് സി കേരളം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച് നിത്യയുടെയും മകളുടെയും സൂപ്പർ ഡാൻസ് പെർഫോമൻസ് ആണ് . ഞാനും എന്റാളും എന്ന പരിപാടിയുടെ വേദിയിൽ ചുവടുവെക്കുന്ന നിത്യയെയും മകൾ നൈനയെയും ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയ രാ രാ രക്കമ്മ എന്ന ഗാനത്തിനാണ് നിത്യയും മകളും ചുവടുവെച്ചിട്ടുള്ളത്. പതിവ് പോലെ നിരവധി ആരാധകരാണ് ഇവരുടെ വീഡിയോയ്ക്ക് കമൻറ് നൽകിയിട്ടുള്ളത്.