കൂട്ടുകാരികൾക്കൊപ്പം കിടിലൻ ഡാൻസുമായി നിരഞ്ജന അനൂപ്..! വീഡിയോ പങ്കുവച്ച് താരം..

മലയാളസിനിമയിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് നിരഞ്ജന അനൂപ് . താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച സുഹൃത്തുക്കൾക്കൊപ്പമുള്ള ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത് . അഭിനേത്രിയായ താരം അതിഗംഭീര നർത്തകി കൂടിയാണ്. നിരഞ്ജനയ്ക്ക് സിനിമയിൽ സജീവമാകാൻ സാധിച്ചത് താരത്തിന്റെ കുടുംബ പശ്ചാത്തലം കൊണ്ട് തന്നെയാണ് .

സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി വീഡിയോകൾ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. നിരഞ്ജന നിരവധി സ്റ്റേജ് ഷോകളിലും പെർഫോമൻസ് ചെയ്തിട്ടുണ്ട്. കുട്ടിക്കാലം മുതൽക്കെ തന്നെ നിരഞ്ജന നൃത്തം അഭ്യസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഡാൻസറായ താരത്തിന് അഭിനയ രംഗത്തേക്ക് കടന്നു വരാൻ വളരെ എളുപ്പമായി.


താരം പോസ്റ്റ് ചെയ്ത പുതിയ വീഡിയോയ്ക്ക് നിരവധി ആരാധകരാണ് കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലൂടെ തന്റെ ഫോട്ടോഷൂട്ടുകൾ, റീലുകളും എല്ലാം തന്നെ താരം പ്രേക്ഷകർക്കായി പങ്കു വയ്ക്കാറുണ്ട്. നിരഞ്ജനയുടേതായി പുറത്തിറങ്ങാനുള്ള പുത്തൻ ചിത്രങ്ങളാണ് ഷെയ്ന്‍ നിഗം നായകനാകുന്ന ‘ബര്‍മുഡയും അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രവും . നിരഞ്ജന മലയാള സിനിമയിൽ ബാല താരമായും എത്തിയിരുന്നു. ഇതിനോടകം മലയാള സിനിമയിലെ പല പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം നിരുപമ അഭിനയിച്ചിട്ടുണ്ട്.