റംസാൻ മുഹമ്മദിനൊപ്പം അതി മനോഹര നൃത്ത ചുവടുകളുമായി നടി നിരഞ്ജന അനൂപ്..!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത് നടി നിരഞ്ജന അനൂപും നടൻ റംസാൻ മുഹമ്മദും ചേർന്നുള്ള ഒരു സൂപ്പർ ക്ലാസിക്കൽ നൃത്തമാണ്. സ്നേഹിതനേ എന്ന ഗാനത്തിനാണ് ഇരുവരും ചുവടു വച്ചിരിക്കുന്നത് . സിനിമാ താരങ്ങളായ നിഖില വിമൽ , മൃദുല മുരളി, മാളവിക എന്നിവർ ഉൾപ്പെടെ നിരവധി ആരാധകരാണ് ഇവരുടെ ഈ കിടിലൻ പെർഫോമൻസിന് കമന്റുകൾ നൽകിയിരിക്കുന്നത്.

ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് റംസാൻ മുഹമ്മദ് . സൂപ്പർ ഡാൻസറായ റംസാൻ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ മത്സരാർത്ഥിയായും എത്തിയിരുന്നു. നിരവധി ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട റംസാൻ പിന്നീട് നായകനായും എത്തിയിരുന്നു. അമൽ നീരദ് മമ്മൂട്ടി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മ പർവ്വമാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം . പുത്തൻ റീൽസുമായി നിരന്തരം താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. തനിച്ചും സുഹൃത്തുകൾക്കൊപ്പവും എല്ലാം എത്തി കിടിലൻ പെർഫോമൻസ് ആണ് റംസാൻ കാഴ്ചവയ്ക്കാറ്.

2014 മുതൽ മലയാള സിനിമയിൽ സജീവമാണ് നടി നിരഞ്ജന അനൂപ്. ചെറുപ്പം മുതൽ താരം നൃത്തം അഭ്യസിക്കുന്നുണ്ട്. തന്റെ നൃത്ത വീഡിയോകൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുമുണ്ട് . ലോഹം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് clo സൈറ ബാനു, പുത്തൻ പണം, ഗൂഢാലോചന, ബിടെക്, ഇര തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു.