നമ്പർ 20 മദ്രാസ് മെയിലിലെ പാട്ടിന് ചുവടുവച്ച് നടി നിരഞ്ജന അനൂപ്..

മലയാള സിനിമയിൽ 2014 മുതൽ സജീവമായ താരസുന്ദരിയാണ് നടി നിരഞ്ജന അനൂപ്. നിരഞ്ജന അഭിനയരംഗത്തേക്ക് കടന്നു വരുന്നത് മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെയാണ്.  ചിത്രത്തിൽ താരം അവതരിപ്പിച്ച മൈത്രി എന്ന ടെന്നീസ് താരത്തിന്റെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതിൽ വിജയിച്ചു. ആദ്യ ചിത്രത്തിനു ശേഷം C/o സൈറ ബാനു , പുത്തൻ പണം , ബിടെക് , ഗൂഢാലോചന, ഇര , കല വിപ്ലവം പ്രണയം , ചതുർമുഖം, കിങ് ഫിഷ് തുടങ്ങി ചിത്രങ്ങളിൽ വേഷമിട്ടു. ഈ വർഷം പുറത്തിറങ്ങിയ എങ്കിലും ചന്ദ്രികേ ആണ് അവസാനമായി പുറത്തിറങ്ങിയ നിരഞ്ജനയുടെ ചിത്രം . ചന്ദ്രിക രവീന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ താരം അവതരിപ്പിച്ചത്. ദി സീക്രട്ട് ഓഫ് വിമൺ , ബെർമുഡ, ത്രയം , ജോയ് ഫുൾ എൻജോയ് തുടങ്ങി ചിത്രങ്ങളും നിരഞ്ജനയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

നിരഞ്ജന ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്ന ഒരു താരമാണ്  . ഒരു മികച്ച നർത്തകിയാണ് താരത്തിന്റെ അമ്മ നാരയണിയും .  കുച്ചുപ്പുടി , ഭരതനാട്യം എന്നിവ അഭ്യസിച്ചിട്ടുള്ള നിരഞ്ജന ഒട്ടേറെ ഡാൻസ് വീഡിയോസുമായി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. തന്റെ ഡാൻസ് വീഡിയോസാണ് സോഷ്യൽ മീഡിയയിലെ സജീവ താരമായ നിരഞ്ജന തന്റെ  ആരാധകർക്കായി കൂടുതലും പങ്കുവയ്ക്കാറുള്ളത്. താരത്തിന്റെ ഡാൻസ് വീഡിയോകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്. ഡാൻസ് വീഡിയോസ് മാത്രമല്ല ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട്.

ഇപ്പോഴിതാ പ്രേക്ഷകർക്കായി പുതിയൊരു റീൽസുമായി എത്തിയിരിക്കുകയാണ് നിരഞ്ജന. നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ പിച്ചകപ്പൂങ്കാവുകൾക്കും അപ്പുറം എന്ന ഗാനത്തിലാണ് നിരഞ്ജന റീൽസ് ചെയ്തിരിക്കുന്നത്. ലെഹങ്ക ധരിച്ച് അതി സുന്ദരിയായാണ് താരം ചുവടുവെച്ചിട്ടുള്ളത്. ഒട്ടേറെ ആരാധകരാണ് നിരഞ്ജനയുടെ ഈ വീഡിയോയ്ക്ക് താഴെ ലൈക്കും കമന്റും നൽകിയിട്ടുള്ളത്. ചുമ്മാ റീലിംഗ് എന്ന് കുറിച്ച് കൊണ്ടാണ് നിരഞ്ജന തൻറെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നതും വീഡിയോ പകർത്തിയിരിക്കുന്നതും ഫെമി ആൻറണി ആണ് .