ദേശീയ ഗാനത്തിന് അതി മനോഹര നൃത്ത ചുവടുകളുമായി നടി നിരഞ്ജന അനൂപ്..

ഇന്ന് ഇന്ത്യയിൽ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുയാണ്. പതാക ഉയർത്തൽ , സാംസ്കാരിക പരിപാടികൾ , പരേഡുകൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ച് ഇന്ത്യയിലുടനീളം ഇന്ന് സ്വാതന്ത്ര്യ ദിനാഘോഷ പരിപ്പാടികൾ അരങ്ങേറുകയാണ് .

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടി നിരഞ്ജന അനൂപ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുത്തൻ റീൽസ് വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. രവീന്ദ്രനാഥ ടാഗോർ രചിച്ച നമ്മുടെ ദേശീയ ഗാനത്തിനാണ് ഈ വീഡിയോയിൽ താരം വടു വയ്ക്കുന്നത് . ജനഗണമന ഗാനത്തിന് ക്ലാസിക്കൽ നൃത്ത ചുവടുകളുമായി എത്തിയിരിക്കുകയാണ് താരം.

ഡാൻസറായ നിരഞ്ജന 2014 മുതലാണ് മലയാള സിനിമയിൽ സജീവമാക്കുന്നത്. ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്ന നിരഞ്ജന തന്റെ ഡാൻസ് വീഡിയോസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് . മികച്ച അഭിപ്രായങ്ങളാണ് ഒരു വീഡിയോയ്ക്കും ലഭിക്കാറുള്ളത്. സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് നിരഞ്ജനയും . ഡാൻസ് വീഡിയോസ് മാത്രമല്ല പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

മോഹൻലാൽ ചിത്രം ലോഹത്തിലൂടെയാണ് നിരഞ്ജന അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് C/o സൈറ ബാനു , പുത്തൻ പണം , ബിടെക് , ഗൂഢാലോചന, ഇര , കല വിപ്ലവം പ്രണയം തുടങ്ങി ചിത്രങ്ങളിൽ വേഷമിട്ടു. താരത്തിന്റെതായി പുറത്തിറങ്ങാനുള്ള പുത്തൻ ചിത്രമാണ് ബർമുഡ. ഷൈൻ നീഗമാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്.

© 2024 M4 MEDIA Plus