റാക്കമ്മ കൈയ്യത്തട്ട് തമിൾ ഹിറ്റ് പാട്ടിന് ചുവടുവെച്ച് നിരഞ്ജന അനൂപ്..! വീഡിയോ കാണം ..!

2014 മുതൽ മലയാള സിനിമയിൽ സജീവമായ താരസുന്ദരിയാണ് നടി നിരഞ്ജന അനൂപ്. രഞ്ജിത്ത് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ചിത്രത്തിലെ മൈത്രി എന്ന ടെന്നീസ് താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് C/o സൈറ ബാനു , പുത്തൻ പണം , ബിടെക് , ഗൂഢാലോചന, ഇര , കല വിപ്ലവം പ്രണയം , ചതുർമുഖം തുടങ്ങി ചിത്രങ്ങളിൽ വേഷമിട്ടു. കിങ് ഫിഷ് ആണ് ഈ വർഷം പുറത്തിറങ്ങിയ നിരഞ്ജനയുടെ ചിത്രം . താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് ബർമുഡ. ഈ ചിത്രത്തിൽ നായകനായി എത്തുന്നത് നടൻ ഷൈൻ നീഗമാണ് . ഇവയ്ക്ക് പുറമേ ദി സീക്രട്ട് ഓഫ് വിമൺ , ത്രയം , ജോയ് ഫുൾ എൻജോയ് തുടങ്ങി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്ന താരമാണ് നിരഞ്ജന . താരത്തിന്റെ അമ്മ നാരയണിയും ഒരു മികച്ച നർത്തകിയാണ്. കുച്ചുപ്പുടി , ഭരതനാട്യം എന്നിവ അഭ്യസിച്ചിട്ടുള്ള താരം നിരവധി ഡാൻസ് വീഡിയോസുമായി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. സോഷ്യൽ മീഡിയയിലെ സജീവ താരമായ നിരഞ്ജന കൂടുതലും തന്റെ ഡാൻസ് വീഡിയോസാണ് ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത്. ഈ അടുത്ത് റിയാലിറ്റി ഷോ താരം റംസാൻ മുഹമ്മദിനെപ്പം ചുവടു വച്ച ഡാൻസ് വീഡിയോ ഏറെ വൈറലായി മാറിയിരുന്നു. ഡാൻസ് വീഡിയോസ് മാത്രമല്ല താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ വേഗം ഇടം പിടിക്കാറുണ്ട്. മലയാള തനിമയിൽ സിനിമകളിൽ കണ്ടിരുന്ന താരത്തിന്റെ സ്‌റ്റൈലിഷ് , ഗ്ലാമറസ് ലുക്കുകൾ പ്രേക്ഷകർ കണ്ടത് സോഷ്യൽ മീഡിയയിലൂടെ ആയിരിക്കും.

ഇപ്പോഴിതാ പ്രേക്ഷകർക്കായി പുതിയൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് നിരഞ്ജന. ഡാൻസ് വീഡിയോ ആണ് താരം ഇത്തവണ പങ്കുവച്ചിരിക്കുന്നത്. ഒരു തമിഴ് പെൺകുട്ടിയുടെ ലുക്കിലും വേഷത്തിലും എത്തിയ താരം അടി റാക്കമ്മ കൈയ്യത്തട്ട് എന്ന ഗാനത്തിനാണ് ചുവടു വച്ചിരിക്കുന്നത്. പഴയ രാക്കമ്മ എനിക്ക് കൂടുതൽ അനുയോജ്യമാണ് എന്ന് കുറിച്ചു കൊണ്ടാണ് താരം ഈ വീഡിയോ പ് വച്ചിരിക്കുന്നത്. നിരഞ്ജനയുടെ ഈ ഡാൻസ് വീഡിയോ പകർത്തിയത് പ്രണവ് രാജ് ആണ്. നടി മാളവിക നായർ ഉൾപ്പെടെ നിരവധി പ്രേക്ഷകർ താരത്തിന്റെ ഈ വീഡിയോയ്ക്ക് കമന്റ് നൽകിയിട്ടുണ്ട്.

© 2024 M4 MEDIA Plus