തകർപ്പൻ ഡാൻസുമായി ഡിംപിൾ ഹയാത്തിയും രവി തേജയും..ഖിലാഡിയിലെ കിടിലൻ വീഡിയോ സോങ്ങ് കാണാം..

തെലുങ്ക് സൂപ്പർ സ്റ്റാർ രവി തേജയെ നായകനാക്കി രമേശ് വർമ്മ ഒരുക്കുന്ന പുത്തൻ ചിത്രമാണ് ഖിലാഡി. ഈ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ എത്തി നിൽക്കുകയാണ്. സംവിധായകൻ രമേശ് വർമ്മയും സത്യനാരായണ കൊനേരുവും ചേർന്ന് എ സ്റ്റുഡിയോയുടെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. രവിതേജയുടെ നായികമാരായി ചിത്രത്തിൽ എത്തുന്നത് മീനാക്ഷി ചൗധരിയും ഡിംപിൾ ഹയാത്തിയുമാണ്. ഇപ്പോൾ സോഷ്യൽ മീഡിയ തരംഗമാകുന്നത് ഈ ചിത്രത്തിലെ ഒരു ലിറിക്കൽ വീഡിയോ ഗാനമാണ്.
ലെറിക്കൽ വീഡിയോ ഗാനമാണെങ്കിലും ഗാനത്തിന്റെ യഥാർത്ഥ ദൃശ്യങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് ഈ വീഡിയോ ഗാനം എത്തിയിട്ടുള്ളത്.

ആരാധകരെ മയക്കുന്ന നായികാ ഡിംപിൾ ഹയാത്തിയുടെ നൃത്ത ചുവടുകൾ തന്നെയാണ് ഈ വീഡിയോയുടെ ഹൈലൈറ്റായി മാറുന്നത് . രവി തേജയും ഡിംപിളിനൊപ്പം കിടിലൻ ഡാൻസ് പൊർഫോമൻസ് കാഴ്ച വയ്ക്കുന്നുണ്ട്. ഫുൾ കിക്ക്‌ എന്ന് തുടങ്ങുന്ന ഈ ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ശ്രീമണി ആണ് ഈ അടിപൊളി ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് .
ദേവി ശ്രീ പ്രസാദ് ആണ് ഗാനത്തിന് ഈണം നൽകിയിട്ടുള്ളത്. സാഗർ, മമത ശർമ്മ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് വളരെ കളർഫുൾ ആയാണ് ഈ ഗാനരംഗം ഒരുക്കിയിട്ടുള്ളത് . മലയാളിയായ സുജിത് വാസുദേവ്, ജെ കെ വിഷ്ണു എന്നിവരാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അമർ റെഡ്‌ഡി കുടുമുള്ള ആണ് ചിത്രത്തിന്റെ എഡിറ്റർ .

ഒരു മാസ്സ് എന്ററൈനെർ ആയി ഒരുക്കിയിരിക്കുന്ന ഖിലാഡി , രവി തേജ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോയും ഉൾപ്പെടുത്തിയാണ് ഈ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.