തമിഴ് സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് നടി നവ്യാ നായർ..വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമയിലെ ഒരു ഭാഗ്യ നായിക എന്ന് വിശേഷിപ്പിക്കാവുന്ന താര സുന്ദരിയാണ് നടി നവ്യ നായർ. അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം മുതൽ കരിയറിന്റെ തുടക്കത്തിൽ ലഭിച്ച ഒട്ടുമിക്ക ചിത്രങ്ങളും വിജയ ചിത്രങ്ങൾ ആയിരുന്നു. ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നവ്യ എന്ന താരത്തെ മുൻനിര നായികയാക്കി മാറ്റിയത് മഴത്തുള്ളി കിലുക്കം, നന്ദനം, കല്യാണരാമൻ എന്നീ ചിത്രങ്ങളാണ്. നന്ദനത്തിലെ കഥാപാത്രമാണ് താരത്തിന്റെ കയറിൽ വഴിത്തിരിവായി മാറിയത്.

മലയാള സിനിമയിലെ ഒരു മുൻനിര നായികയായി മാറിയ ഈ താരം വിവാഹത്തിനുശേഷം അഭിനയ രംഗത്ത് വിരളമായി മാറുകയായിരുന്നു. പിന്നീട് ഒന്ന് രണ്ട് ചിത്രങ്ങളിൽ മാത്രം വേഷമിട്ട താരം 2012 ന് ശേഷം മലയാള ചലച്ചിത്ര ലോകത്തോട് താൽക്കാലികമായി വിട പറഞ്ഞു. പിന്നീട് നവ്യയുടേതായി മലയാളത്തിൽ ഒരു സിനിമ റിലീസ് ചെയ്യുന്നത് 2022 ലാണ്. വി കെ പിയുടെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഒരുത്തി. ടെലിവിഷൻ രംഗത്തിലൂടെ ആയിരുന്നു തിരിച്ചു വരവ് എങ്കിലും പഴയതു പോലെതന്നെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള ചലച്ചിത്ര രംഗത്ത് വീണ്ടും സജീവമാകുവാൻ നവ്യയ്ക്ക് സാധിച്ചു. സൈജു കുറുപ്പിനൊപ്പം വേഷമിട്ട ജാനകി ജാനേ ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം .

സിനിമയിലും സോഷ്യൽ മീഡിയയിലും ടെലിവിഷൻ പ്ലാറ്റ്ഫോമുകളിലും എല്ലാം നിൽക്കുകയാണ് ഒരു വിവാദം താരത്തെ തേടിയെത്തിയത്. ഇപ്പോൾ നവ്യക്കെതിരെ നിരവധി സൈബർ ആക്രമണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈയടുത്ത് സച്ചിൻ സാവന്ത് എന്ന ഐആർഎസ് ഉദ്യോഗസ്ഥൻ കള്ളപ്പണം കേസിൽ അറസ്റ്റിലായിരുന്നു. ഇയാളുമായി നവ്യയ്ക്ക് ഉണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിലാണ് താരം ഇപ്പോൾ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുന്നത്. എന്നാൽ താരം വിവാദങ്ങളെയെല്ലാം ശക്തമായി നേരിട്ടു കൊണ്ടിരിക്കുകയാണ്.

എത്രയൊക്കെ പ്രതിസന്ധികൾ വന്നാലും തൻറെ സന്തോഷങ്ങൾ കണ്ടെത്താൻ നവ്യ മറക്കാറില്ല. ഇപ്പോഴിതാ താരം തൻറെ instagram അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഡാൻസ് വീഡിയോ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. മുതൽവൻ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിനാണ് നവ്യ ചുവടുവെക്കുന്നത്. നവ്യയുടെ ഈ ലുക്ക് കണ്ടു കല്യാണരാമൻ ചിത്രത്തിലെ രാക്കടൽ എന്ന ഗാനം രംഗത്തിലെ താരത്തിന്റെ ലുക്ക് ഓർമ്മ വന്നു എന്നാണ് ആരാധകർ കമൻറ് ചെയ്തിട്ടുള്ളത്. ഗ്രീൻ കളർ അനാർക്കലിയാണ് നവ്യ ധരിച്ചിരിക്കുന്നത്. അൽക്കാ ഹരിയുടെ കോസ്റ്റ്യൂം ആണ് നവ്യ ധരിച്ചിട്ടുള്ളത്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് രാഖിയും താരത്തെ മേക്കപ്പ് ചെയ്തിട്ടുള്ളത് നമിതയുമാണ്.