കോളേജ് പിള്ളേർക്കൊപ്പം സ്റ്റേജിലെ കിടിലൻ ഡാൻസുമായി നവ്യ നായർ..! വീഡിയോ കാണാം..

പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ താരം നടി നവ്യ നായർ മലയാള സിനിമയിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. വി കെ പ്രകാശ് ഒരുക്കുന്ന ഡ്രാമ ത്രില്ലർ ചിത്രമായ ഒരുത്തീയിലൂടെയാണ് താരം തന്റെ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സുരേഷ് കുമാർ ആണ്. ഇന്നലെ പ്രേക്ഷകരിലേക്ക് എത്തിയ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറയുന്നത് ഈ ചിത്രത്തിൽ നവ്യ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് .

നവ്യ എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ് ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം സന്ദർശിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് കോളേജ് വിദ്യാർത്ഥികൾക്കൊപ്പം താരം നൃത്തം വെക്കുന്ന വീഡിയോ ആണ് . ചിത്രത്തെ കുറിച്ച് വിദ്യാർത്ഥികളുമായി സംസാരിച്ച നവ്യ, നല്ലൊരു സമയം അവർക്കൊപ്പം ചിലവിട്ടതിനു ശേഷമാണ് അവിടെ നിന്നും മടങ്ങിയത്.
ഒരുത്തീ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ വി അബ്ദുൾ നാസർ ആണ്. മലയാളത്തിന്റെ പ്രിയ നടൻ വിനായകനും ഈ ചിത്രത്തിൽ നവ്യ നായർക്കൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കൂടാതെ പ്രേക്ഷകർക്ക് പരിചിതരായ ഒട്ടേറെ താരങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഈ ചിത്രം പറയുന്നത് നായികാ പ്രാധാന്യമുള്ള കഥയാണ്. രാധാമണി എന്ന കഥാപാത്രത്തെയാണ് നവ്യ നായർ അവതരിപ്പിക്കുന്നത്. ഈ സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. രാധാമണി എന്ന കഥാപാത്രം കൊച്ചിയിൽ ഫെറി സർവ്വീസിൽ ബോട്ട് കണ്ടക്ടർ ആണ്. കെ പി എ സി ലളിത,സൈജു കുറുപ്പ്, മാളവിക മേനോന്‍,സന്തോഷ് കീഴാറ്റൂര്‍, ചാലി പാല, മുകുന്ദൻ, അരുൺ നാരായണൻ തുടങ്ങിയവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ക്യാമറാമാൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ലിജോ പോൾ ആണ്. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.