മഞ്ഞ കിളിയേ പോലെ സുന്ദരിയായി പ്രിയ താരം നവ്യ നായർ..! വീഡിയോ പങ്കുവച്ച് താരം..

നൃത്തത്തിലൂടെ ശോഭിച്ച് പിന്നീട് സിനിമ ലോകത്തേക്ക് ചുവട് വച്ച താരമാണ് നടി നവ്യ നായർ. 2001ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ അരങ്ങേറ്റം. നായികയായി കൊണ്ട് തന്നെയാണ് നവ്യ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ഏറെ ഭാഗ്യവതിയായ അഭിനയത്രി എന്നുകൂടി താരത്തെ വിശേഷിപ്പിക്കാം. കാരണം സിനിമയിലേക്ക് ചുവട് വെച്ച സമയത്ത് താരത്തിന് ലഭിച്ച ചിത്രങ്ങൾ എല്ലാം തന്നെ മലയാള ചലച്ചിത്രരംഗത്തെ ഹിറ്റ് സിനിമകൾ ആയിരുന്നു. അത് നവ്യ എന്ന നായികയെ മുൻനിര നായിക പദവിയിലേക്ക് ഉയർത്താൻ സഹായിച്ചു. ഇഷ്ടം, മഴത്തുള്ളി കിലുക്കം, നന്ദനം, കല്യാണരാമൻ, ചതുരംഗം, കുഞ്ഞിക്കുനൻ , വെള്ളിത്തിര, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയവയെല്ലാം അഭിനയത്തിന്റെ ആരംഭത്തിൽ തന്നെ ലഭിച്ച മികച്ച ഹിറ്റ് ചിത്രങ്ങളാണ്. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ പൊൻതൂവൽ ആയി മാറി. ഈ കഥാപാത്രമായാണ് താരം ഇന്നും അറിയപ്പെടുന്നത്.

2010 വരെ മലയാള സിനിമയിൽ സജീവമായി നിലകൊണ്ടു താരം തൻറെ വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞു. മുംബൈ മലയാളി സന്തോഷാണ് താരത്തെ വിവാഹം ചെയ്തത്. ഒരു മകനും നവ്യയ്ക്കുണ്ട്. വിവാഹത്തിനുശേഷം സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവന്നു എങ്കിലും ആ ചിത്രം വേണ്ടത്ര ശ്രദ്ധ താരത്തിന് നേടി കൊടുത്തില്ല. പിന്നീട് 2021 മുതൽ മലയാളം ടെലിവിഷൻ പ്രോഗ്രാമുകളിൽ നവ്യ സജീവമായി. വീണ്ടും താരത്തെ പ്രേക്ഷകർ ഏറ്റെടുത്തു. 2022 ൽ പുറത്തിറങ്ങിയ ഒരുത്തി എന്ന ചിത്രത്തിലെ രാധാമണി എന്ന സ്ത്രീകഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടയിൽ ദൃശ്യത്തിന്റെ കന്നട പതിപ്പിലും നവ്യ വേഷമിട്ടിരുന്നു.

ഏതായാലും അഭിനയിലോകത്തേക്ക് തിരിച്ചെത്തിയ താരം സിനിമയിൽ മാത്രമല്ല ടെലിവിഷൻ പ്രോഗ്രാമുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഏറെ സജീവമാക്കുകയായിരുന്നു . സോഷ്യൽ മീഡിയയിൽ തൻറെ നൃത്ത വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും നവ്യ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നവ്യ തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് പുത്തൻ ഡാൻസ് വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. മഞ്ഞ കളർ അനാർക്കലി ധരിച്ച് അതിസുന്ദരിയായി എത്തിയ താരത്തിന്റെ ഈ വീഡിയോ പകർത്തിയത് വിഷ്ണു വിനയനാണ്. സ്റ്റൈലിംഗ് നിർവഹിച്ചത് ആർ എൻ രാഖി ആണ് . നവ്യയെ മേക്കപ്പ് ചെയ്തത് അമൽ അജിത് കുമാറാണ് . നിരവധി ആരാധകരാണ് നവ്യയുടെ വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.