തെലുങ്ക് സിനിമയിൽ കിടിലൻ ഡാൻസുമായി നസ്രിയ..! വീഡിയോ സോങ്ങ് കാണാം..

തെലുങ്ക് സ്റ്റാർ നാനിയും മലയാളത്തിന്റെ ശ്രദ്ധേയ നായിക നസ്രിയ ഫഹദും ഒന്നിച്ചെത്തുന്ന പുത്തൻ ചിത്രമാണ് അന്റെ സുന്ദരനിക്കി . നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ജൂണ് പത്തിനാണ് ഈ ചിത്രം ചെയ്യുന്നത്. വിവേക് ആത്രേയ ഒരു റൊമാന്റിക് കോമഡി പാറ്റേണിൽ ആണ് ഈ ചിത്രം ഒരുക്കിയത്. നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രോമോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്.

തന്തനാനന്ദ എന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഈ ഗാനത്തിന്റെ രചയിതാവ് സരസ്വതി പുത്ര രാമ ജോഗയ്യ ശാസ്ത്രിയാണ്. വിവേക് സാഗർ ഈണം നൽകി തയ്യാറാക്കിയ ഈ ഗാനം പാടിയിരിക്കുന്നത് ശങ്കർ മഹാദേവനും ശ്വേത മോഹനും ചേർന്നാണ്.

വിവേക് ആത്രേയ തന്നെയാണ് ഈ ചിത്രത്തിന്റെ രചയിതാവ് . ഈ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ് . നാനി, നസ്രിയ ഫഹദ് എന്നിവർക്ക് പുറമെ ശ്രീകാന്ത് എൻ അളഗൻ പെരുമാൾ, ഹാരിക,നാദിയ മൊയ്തു, അയ്യങ്കാർ, രോഹിണി,ഹർഷ വർദ്ധന, സുഹാസ്, തൻവി റാം, വിന്നി,അരുണ ഭിക്ഷു, രാഹുൽ രാമകൃഷ്ണ, നരേഷ്, നോമിന , എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നികേത് ബൊമ്മി റെഡ്ഢിയാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് . ചിത്രത്തിൽ ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും , കസ്തുരി പൂർണ്ണ വെങ്കട് ശേഷ സായി പാവന രാമ സുന്ദര പ്രസാദ് എന്ന കഥാപാത്രമായി നാനിയും എത്തുന്നു. രവി തേജ ഗിരിജാലയാണ് ചിത്രത്തിന്റെ എഡിറ്റർ .