സുഹൃത്തുക്കൾക്കൊപ്പം തകർപ്പൻ ഡാൻസുമായി നടി നമിത പ്രമോദ്..! വീഡിയോ പങ്കുവച്ച് താരം..

താരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോലെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നവയാണ് താരങ്ങളുടെ യാത്ര വിശേഷങ്ങളും ചിത്രങ്ങളും . തൻറെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് അവധിയെടുത്ത് പല സ്ഥലങ്ങളിലേക്കും യാത്ര തിരിക്കുന്ന നിരവധി താരങ്ങളെയാണ് ഇന്ന് നമ്മൾ കാണുന്നത് പ്രത്യേകിച്ച് നായികമാർ. വീഡിയോകളും അവർ ആരാധകർക്കായി പങ്കുവയ്ക്കുകയും വലിയ രീതിയിൽ ഈ പോസ്റ്റുകൾ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുന്നത് ഒരു പതിവ് കാഴ്ചയാണ്.

ഇപ്പോഴിതാ നടി നമിത പ്രമോദ് തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് അവധിയെടുത്ത് യാത്രതിരിച്ചിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതും സഹോദരിക്കൊപ്പം അവധി ആഘോഷിക്കാൻ പോയ നമിതയുടെ ചിത്രങ്ങളാണ് . തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നമിത പങ്കുവെച്ച ഒരു ഡാൻസ് റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സ്കോട്ട് ലാൻഡിൽ നിന്നുമാണ് താരം ഈ വീഡിയോ ചെയ്തിട്ടുള്ളത്. കട്ട സ്റ്റൈലിഷ് ലുക്കിലാണ് നമിതയെ ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.


ബാലതാരമായി ടെലിവിഷൻ പരമ്പരകളിലൂടെ കടന്നു വന്ന് പിന്നീട് സിനിമയിലേക്ക് എത്തിയത് താരമാണ് നമിത പ്രമോദ്. സിനിമയിലേക്കും രംഗപ്രവേശനം ചെയ്തത് ബാലതാരമായി കൊണ്ട് തന്നെയായിരുന്നു. എന്നാൽ ഒട്ടും വൈകാതെ തന്നെ തന്റെ ചെറുപ്രായത്തിൽ നായികയായി ശോഭിക്കുന്നതിനുള്ള അവസരവും നമിതയെ തേടിയെത്തുകയായിരുന്നു. പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി കടന്നുവന്ന നമിത ദിലീപിൻറെ നായികയായി സൗണ്ട് തോമ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

പിന്നീട് മലയാളത്തിലെ നിരവധി യുവ താരങ്ങൾക്കൊപ്പം നായികയായി അഭിനയിക്കുവാൻ നമിതയ്ക്ക് സാധിച്ചു. 26 കാരിയായ നമിത ഇന്ന് ചലച്ചിത്ര ലോകത്തെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി വിരളമായി മാത്രമാണ് നമിതയെ സിനിമകളിൽ കണ്ടിട്ടുള്ളൂ. എന്നാൽ ഈ വർഷം അഞ്ച് ചിത്രങ്ങളാണ് നമിതയുടേതായി അനൗൺസ് ചെയ്തിട്ടുള്ളത്. പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള രജനി, ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന കപ്പ് എന്ന ചിത്രം, ഒരു രഞ്ജിത്ത് സിനിമ എന്നിവയും എതിരെ , ഇരവ് എന്നീ ചിത്രങ്ങളും നമിതയുടെതായി ഒരുങ്ങുന്നുണ്ട്.