മോഡലിംഗ് കമ്പനി ഉദ്ഘാടന വേദിയിൽ ഗ്ലാമറസായി താര സുന്ദരികൾ…! വീഡിയോ..

മലയാള സിനിമയ്ക്ക് പകരം വെയ്ക്കാനില്ലാത്ത അഭിനയത്രിയാണ് ശ്വേത മേനോൻ. ഒട്ടനവധി സിനിമകളിലൂടെ കേരളത്തിലെ ഒട്ടുമിക്ക പ്രേഷകരുടെ മനം കവരാൻ സാധിച്ചു. നിലവിൽ ചലചിത്ര മേഖലയിൽ താരം അത്ര സജീവമല്ലെങ്കിലും റിയാലിറ്റി ഷോകളിലും മിനിസ്ക്രീൻ ഷോകളിലും നിറസാനിധ്യമാണ്. കേരളത്തിന്റെ അകത്തും പുറത്തും ഒരുപാട് ആരാധകരാണ് ഉള്ളത്.

ബാലതാരമായി ബിഗ്സ്‌ക്രീനിൽ പ്രെത്യക്ഷപ്പെട്ട് പിന്നീട് മലയാളും, തമിഴ് ഇൻഡസ്ട്രികളിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് അനിഖ സുരേന്ദ്രൻ. ജയറാമിന്റെ എക്കാലത്തെയും ഹിറ്റ്‌ സിനിമകളിൽ ഒന്നായ കഥ തുടരുന്നു ചിത്രത്തിലൂടെയാണ് അനിഖ ആദ്യമായി ക്യാമറ കണ്ണുകളിൽ പ്രെത്യക്ഷപ്പെടുന്നത്. തമിഴ് ഇൻഡസ്ട്രിയിൽ തന്നെ താരരാജാവായ തല അജിത്തിന്റെ കൂടെ വരെ അഭിനയിക്കാൻ ഭാഗ്യം അനിഖയെ തേടിയെത്തിയിരുന്നു.

സിനിമകളിലൂടെ ജനശ്രെദ്ധ നേടിയില്ലെങ്കിലും ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രേഷകരുള്ള റിയാലിറ്റി ഷോയായ ബിഗ്ബോസ്സിലൂടെ മലയാളികളുടെ ഹൃദയത്തിൽ കടന്നു കയറിയ ഒരാളാണ് ഋതു മന്ത്ര. അഭിനയത്രി, ഗായിക എന്നീ മേഖലയിൽ കഴിവുകൾ തെളിയിക്കാൻ ഋതു മന്ത്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ ബിഗ്ബോസ്സ് മൂന്നാം സീസണിലാണ് ഋതു മന്ത്ര മത്സരാർത്ഥിയായി ബിഗ്ബോസ്സിൽ എത്തിയിരുന്നത്.

ഇപ്പോൾ ഇതാ ഗോ ഡിസൈൻ മോഡലിംഗ് കമ്പനിയുടെ ഉത്ഘാടനത്തിനു മൂന്ന് പേരും എത്തിയതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമുണ്ടാക്കി കൊണ്ടിരിക്കുന്നത്. മഞ്ഞ ചുരിദാരിൽ അതിസുന്ദരിയായി ശ്വേത എത്തിയപ്പോൾ ചുവന്ന സാരീയിൽ ഗ്ലാമർ ലുക്കിലാണ് ഋതു മന്ത്ര ഉത്ഘാടനത്തിനു എത്തിയത്. കുട്ടിതാരമായി അനിഖയും ഇവരോടപ്പമുണ്ടായിരുന്നു.