ബ്രൈഡൽ സാരിയിൽ മനോഹര നൃത്തവുമായി നടി മിയ ജോർജ്ജ്..! വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമയിലെ ഒരു ശ്രദ്ധേയ താര സുന്ദരിയാണ് നടി മിയ ജോർജ്. കഴിഞ്ഞ കുറേ വർഷങ്ങളായി മിയ അഭിനയ രംഗത്ത് സജീവമായി തുടരുന്നുണ്ട്. ടെലിവിഷൻ രംഗത്ത് നിന്നാണ് മിയ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് . 2010 ൽ പുറത്തിറങ്ങിയ ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെ ആണ് മിയ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത് . ഈ ചിത്രത്തിൽ മിയ കൈകാര്യം ചെയ്തത് നടൻ കൈലാഷിന്റെ അനിയത്തി റോളാണ് . വളരെ ചെറിയ ഒരു വേഷം തന്നെയായിരുന്നു ഈ ചിത്രത്തിൽ താരത്തിന് ലഭിച്ചത്. ആദ്യ ചിത്രത്തിലെ റോൾ ചെറുതാണെങ്കിൽ പോലും പിന്നീട് മിയയെ തേടിയെത്തിയത് ചെറുതും വലുതുമായ ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്.

മെമ്മറീസ്, വിശുദ്ധൻ, അനാർക്കലി , ചേട്ടായീസ്, കസിൻസ്, 32ാം അധ്യായം 23-ാം വാക്യം, സലാം കാശ്മീർ , മിസ്റ്റർ ഫ്രോഡ്, ഹലോ നമസ്തേ , പാവട , ദി ഗ്രേറ്റ് ഫാദർ , ഷെർലക് ടോംസ്, ഇര , പരോൾ, എന്റെ മെഴുകുതി അത്താഴങ്ങൾ, ബ്രദേഴ്സ് ഡേ , പട്ടാഭിരാമൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മിയ പ്രേക്ഷക മനസ്സിൽ ഇടം നേടി. മലയാളത്തിൽ ശോഭിക്കാൻ സാധിച്ചതോടെ മിയയ്ക്ക് അന്യ ഭാഷ ചിത്രങ്ങളിൽ നിന്നും അവസരം ലഭിച്ചു. തമിഴിലും നിരവധി ചിത്രങ്ങളിൽ മിയ അഭിനയിച്ചു. തെലുങ്ക് ചലച്ചിത്രരംഗത്തും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

2022 ൽ പുറത്തിറങ്ങിയ കോബ്ര എന്ന തമിഴ് സിനിമയിലാണ് മിയ അവസാനമായി അഭിനയിച്ചത്. മിയ വിവാഹിതയാക്കുന്നത് സിനിമയിൽ സജീവമായിരുന്ന സമയത്താണ്. മിയയ്ക്ക് ഇപ്പോൾ ലുക്കാ എന്ന പേരിൽ ഒരു മകനുമുണ്ട് . വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറയുകയാണ് ഒട്ടുമിക്ക നായികമാരും ചെയ്യാറുള്ളത്. എന്നാൽ മിയ ആകട്ടേ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. താരത്തിന്റെ നിരവധി ചിത്രങ്ങളാണ് മലയാളത്തിലും തമിഴിലുമായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. പ്രണയവിലാസം, പ്രൈസ് ഓഫ് പോലീസ് , സിഐഡി ഷീല എന്നീ മലയാള ചിത്രങ്ങളും ദി റോഡ്, ഇൻട്രു നേട്രു നാളൈ 2 എന്നീ തമിഴ് ചിത്രങ്ങളുമാണ് മിയയുടെ പുതിയ പ്രോജക്ടുകൾ .

സിനിമയിലേതു പോലെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമകളിലും മിയ സജീവമാണ് . അമൈറ ബ്രൈഡൽ സാരിസിന് വേണ്ടി മിയ അവതരിപ്പിച്ച ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. റെഡ് കളർ പട്ട് സാരി ധരിച്ച് ഒരു കല്യാണപ്പെണ്ണിനെപ്പോലെ ഒരുങ്ങിയിരിക്കുകയാണ് മിയ . താരത്തെ മേക്കപ്പ് ചെയ്തത് ഫെമി ആന്റണി ആണ്. സ്റ്റൈലിംഗ് നിർവഹിച്ചത് ശബരിനാഥ് ആണ് .