Categories: Videos

മിന്നൽ മുരളി കണ്ടിട്ടും നമ്മൾ ശ്രദ്ധിക്കാതെ പോയ കാഴ്ചകൾ…! വീഡിയോ കാണാം..

ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്ത ടോവിനോ ചിത്രമാണ് മിന്നൽ മുരളി . ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു സംസാര വിഷയമായി മാറിയിരിക്കുകയാണ് ഈ ചിത്രം . മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായ ബേസിൽ ജോസഫിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ എല്ലാ തലവും ഇപ്പോൾ സംസാര വിഷയമായി മാറുന്നു. മലയാളി പ്രേക്ഷകർ ആകാംഷയോടെ വരവേറ്റ ഈ സൂപ്പർ ഹീറോ ചിത്രം രാജ്യാതിർത്തികൾ കടന്നും മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കിയിരിക്കുന്നു.

സൂപ്പർ ഹീറോ മിന്നൽ മുരളി ഇപ്പോൾ നെറ്റ്ഫ്ലിക്സിന്റെ ടോപ് 10ൽ ഒന്നാമതായി സ്ഥാനം നേടിയെടുത്തിരിക്കുന്നു. ഇപ്പോൾ ചില ആളുകൾ മിന്നൽ മുരളി എന്ന ചിത്രത്തിലെ സംവിധായകന്റെ ബ്രില്യൻസ് ഓരോന്നും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്. സിനിമ കാണുന്ന പ്രേക്ഷകർ ശ്രദ്ധിക്കാതെ പോകുന്ന എന്നാൽ, വളരെ ഡിറ്റയിലിങ് ആയി സിനിമയിൽ നൽകിയിട്ടുള്ള ചില സീനുകൾ കണ്ടുപിടിച്ച് വിശദീകരിക്കുകയാണ് ചിത്രത്തെ വിലയിരുത്തിയവർ .

കുറുക്കൻമൂല എന്ന ഒരു സാങ്കൽപിക ഗ്രാമവും അവിടെ മാത്രം കണ്ടുവരുന്ന ചില ബ്രാൻഡുകളും വാഹനങ്ങളുടെ കെ എം എന്ന രജിസ്ട്രേഷനും തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ഇവർ സാധാ കാഴ്ചക്കാർക്കായി കണ്ടെത്തിയത്.
ഈ ചിത്രത്തിൽ കാഴ്ചക്കാർ ഒരു മിന്നായം പോലെ കണ്ടു തള്ളിയ ചിത്രത്തിലെ ബ്രില്യൻസായ കാര്യങ്ങളാണ് നിരൂപകർ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. മിഥുനത്തിലെ സേതുമാധവന്റെ സ്വപ്നമായ ദാക്ഷായണി ബിസ്കറ്റ് ,കുഞ്ഞിരാമായണം എന്ന ചിത്രത്തിൽ കണ്ട സൽസ മദ്യം, എന്നിവയാണ് അതിൽ ചിലത്.

ഇവിടുത്തെ കുറുക്കൻ മൂല എന്ന ഗ്രാമത്തിൽ എത്തുമ്പോൾ അഡിഡാസ് അബിബാസും പ്യുമ പോമയും പെപ്സി പെസ്പി ആകുന്നതും ഇവിടെ ഇവർ വിശദീകരിക്കുന്നത്. ഒരു മിന്നായം പോലെ കണ്ട് മറന്നു പോകുന്ന ഇത്തരം കാര്യങ്ങൾക്ക് വിശദീകരണം നൽകുന്നവരുടെ ബ്രില്യൻസും എടുത്തു പറയേണ്ടതാണ്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago