തമിൾ ഹിറ്റ് പാട്ടിന് ചുവടുവച്ച് നടി മീനയും സുഹൃത്തും..! ഡാൻസ് വീഡിയോ പങ്കുവച്ച് താരം..

മലയാളി പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച അന്യഭാഷ താരമാണ് നടി മീന. മലയാളി താരത്തെ പോലെയാണ് തെന്നിന്ത്യൻ താര സുന്ദരിയായ മീനയെ മലയാളം സിനിമാ പേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്. ബാലതാരമായി തമിഴ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച് കൊണ്ട് അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് മീന . മീന മലയാള സിനിമയിലേക്കും ബാല താരമായി തന്നെയാണ് എത്തിയത്. താരം നായികയായി അരങ്ങേറ്റം കുറിച്ചത് ഒരു തെലുങ്ക് ചിത്രത്തിലായിരുന്നു . മലയാളത്തിൽ വർണ്ണപകിട്ട് എന്ന ചിത്രത്തിലൂടെയാണ് മീന നായിക എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഫ്രണ്ട്സ് , ഉദയനാണ് താരം, ദൃശ്യം തുടങ്ങി സാമ്പത്തികമായി വമ്പൻ വിജയങ്ങൾ സമ്മാനിച്ച ഈ മലയാള ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രമായി മീന വേഷമിട്ടിരുന്നു.സാമൂഹ്യ മാധ്യമങ്ങളിലെ ഒരു സജീവ താരം കൂടിയാണ് മീന . താരം പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങളും പോസ്റ്റുകളും വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് പിടിച്ചു പറ്റാറുള്ളത്. താരത്തിന്റെ ഭർത്താവ് വിദ്യാസാഗർ കോവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന് അന്തരിച്ചിരുന്നു. അതിന് ശേഷം സോഷ്യൽ മീഡിയയിലും പൊതുവേദിയിലും വിരളമായി മാത്രമേ മീന എത്തിയിരുന്നുള്ളു. നാളുകൾക്ക് ശേഷം ഈയടുത്താണ് താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാകുന്നത്. മീന തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ വീഡിയോ റീൽസ് ആണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറുന്ന തമിഴ് ഗാനത്തിനാണ് മീനയും സുഹൃത്തും ചുവട് വച്ചിട്ടുള്ളത്. അഭിനേത്രി സങ്കവി കാവ്യ രമേശ് ആണ് താരത്തോടൊപ്പം ചുവടുവെക്കുന്നത്. നിരവധി ആരാധകരാണ് മീനയുടെ ഈ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്. വീണ്ടും നായിക വേഷങ്ങൾ ചെയ്യൂ, മീനയെ പോലെ മറ്റൊരു നായിക വേറെയില്ല തുടങ്ങി നിരവധി കമൻറുകൾ ആണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.ചെന്നൈ ആണ് മലയാളികളുടെ പ്രിയതാരമായ മീനയുടെ സ്വദേശം . തമിഴ് വംശജനായ ദുരൈരാജ് ആണ് താരത്തിന്റെ അച്ഛൻ , കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചിറക്കൽ പാലസിൽ നിന്നുള്ള രാജമല്ലികയാണ് താരത്തിന്റെ അമ്മ. 2009ലാണ് വിദ്യാസാഗറുമായുള്ള മീനയുടെ വിവാഹം. മീനയുടെ ഏക മകളാണ് നൈനിക . നൈനികയും അമ്മയുടെ പാത പിന്തുടർന്ന് ചെറുപ്രായത്തിൽ തന്നെ അഭിനയ രംഗത്തേക്ക് ചുവടു വച്ചിരുന്നു.