ഡാൻസ് കളിച്ച് ഹോളി ആഘോഷിച്ച് നടി മീന..! വീഡിയോ പങ്കുവച്ച് താരം..

സിനിമയിൽ ബാലതാരമായി 80-കളിൽ അരങ്ങേറ്റം കുറിച്ച് 90-കളിൽ നായിക നിരയിലേക്ക് ഉയർന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറെ തിരക്കുള്ള നടിയായി മാറിയ താരമാണ് നടി മീന. ബാലതാരമായി മീന അഭിനയിക്കുന്നത് തമിഴിലാണ്. കൂടാതെ മീന ബാലതാരമായി തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും ശോഭിച്ചിട്ടുണ്ട്. തെലുങ്കിലൂടെ നായികയായി 1990-ൽ അരങ്ങേറ്റം കുറിച്ച മീന പിന്നീട് തിരക്കുള്ള ഒരു താരമായി മാറി.
മീന ആദ്യമായി മലയാളത്തിൽ നായികയായി അഭിനയിക്കുന്നത് സാന്ത്വനം എന്ന ചിത്രത്തിലാണ്. മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ നായികയായി മീന വേഷമിട്ടിട്ടുണ്ട്.

താരരാജാവ് മോഹൻലാലിൻറെ കൂടെയാണ് മീന ഏറ്റവും കൂടുതൽ അഭിനയിച്ചത് . മലയാളത്തിൽ മോഹൻലാൽ-മീന താര ജോഡിക കൂട്ടുകെട്ടിൽ ധാരാളം ഹിറ്റ് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. 50 കോടി ക്ലബിൽ കയറിയ മലയാളത്തിലെ ആദ്യത്തെ ചിത്രമായ ദൃശ്യത്തിൽ മോഹൻലാലിൻറെ നായികയായി എത്തിയത് നടി മീനയായിരുന്നു. മീനയുടേതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രങ്ങളായ ദൃശ്യം 2, ബ്രോ ഡാഡി എന്നീ സിനിമകളിലും താരം മോഹൻലാലിന്റെ നായികയായി തന്നെയാണ് വേഷമിട്ടത്.

അതുകൊണ്ട് തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ഈ ഹിറ്റ് കോംബോയിൽ ഇനിയും ഒട്ടേറെ ചിത്രങ്ങൾ പുറത്തിറങ്ങും എന്നാണ്.
ഹോളി ആഘോഷങ്ങളുടെ തിരക്കിലാണ് നാടും നഗരവും . തന്റെ ആരാധകർക്ക് ആശംസകൾ അറിയിച്ച് നടി മീന ഒരു പോസ്റ്റ് ഇട്ടിരുന്നു. മീന ആരാധകരെ ആശംസകൾ അറിയിച്ചത് ഒരു ബോളിവുഡ് സോങ്ങിന് ഡാൻസ് ചെയ്തുകൊണ്ടാണ് .മീന വീഡിയോ പങ്കുവച്ചത് “ഈ ഹോളി നിങ്ങളുടെ ജീവിതത്തിന് തിളക്കവും നിറങ്ങളും നൽകട്ടെ..” എന്ന ക്യാപ്ഷനോടെയാണ് . വീഡിയോ കണ്ട ആരാധകർ മീന ഈ പ്രായത്തിലും എന്ത് കിടിലമായിട്ടാണ് ഡാൻസ് ചെയ്യുന്നതെന്ന് ആരാധകർ പറയുന്നത്.